Select Your Language

Notifications

webdunia
webdunia
webdunia
webdunia

എമ്പുരാനില്‍ ദുല്‍ഖര്‍ ഉണ്ടാകുമോ ? ഇപ്പോഴും സസ്‌പെന്‍സ്, പറയാതെ പറഞ്ഞ് പൃഥ്വിരാജ്

Prithviraj Sukumaran Dulquer Salmaan

കെ ആര്‍ അനൂപ്

, വെള്ളി, 5 ജനുവരി 2024 (12:57 IST)
Prithviraj Sukumaran Dulquer Salmaan
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ ഒരുങ്ങുകയാണ്.ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും ഉണ്ടാകുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ കൂടിയായ പൃഥ്വിരാജ്.
 
ആരൊക്കെ എമ്പുരാനിലുണ്ടാകുമെന്ന് താന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും നിലവില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് പറയാനാകൂ എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ദുല്‍ഖറിനൊപ്പം ഒരു മലയാള സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹത്തെ കുറിച്ചും പൃഥ്വിരാജ് പറഞ്ഞു.ALSO READ: ജഗതിയേക്കാള്‍ പ്രായമുണ്ടോ മമ്മൂട്ടിക്ക്? സൂപ്പര്‍താരങ്ങളും അവര്‍ തമ്മിലുള്ള പ്രായവ്യത്യാസവും
 
'ദുല്‍ഖറിനൊപ്പം എനിക്ക് ഒരു മലയാള സിനിമയില്‍ വേഷമിടണമെന്നുണ്ട്. ദുല്‍ഖറിനും അങ്ങനെ ഒരു ആഗ്രഹമുണ്ടാകും. ഞങ്ങളെ രണ്ടു പേരെയും ഒന്നിച്ച് സിനിമയില്‍ കാണാന്‍ ജനങ്ങളും ആഗ്രഹിക്കുന്നുണ്ടാകും. അതിനാല്‍ മികച്ച ഒരു തിരക്കഥയുമായുള്ള സിനിമയ്ക്ക് മാത്രമേ ഞങ്ങള്‍ രണ്ടുപേരും സമ്മതം നല്‍കൂ. ഞങ്ങള്‍ക്ക് യോജിക്കുന്ന ഒരു സിനിമ കഥ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു',- എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.ALSO READ: 'മലൈക്കോട്ടൈ വാലിബന്‍' അപ്‌ഡേറ്റ്! നാലു ഭാഷകളില്‍ ഡബ്ബിങ് പൂര്‍ത്തിയാക്കി ഡാനിഷ് സെയ്ത്
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജഗതിയേക്കാള്‍ പ്രായമുണ്ടോ മമ്മൂട്ടിക്ക്? സൂപ്പര്‍താരങ്ങളും അവര്‍ തമ്മിലുള്ള പ്രായവ്യത്യാസവും