Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വരവ് കൂടി വരും, ആ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം, വിശേഷങ്ങളുമായി അനൂപ് മേനോന്‍

There will be one more arrival

കെ ആര്‍ അനൂപ്

, വെള്ളി, 2 ഓഗസ്റ്റ് 2024 (21:22 IST)
'21 ഗ്രാംസ്' പ്രദര്‍ശനത്തിന് എത്തിയ ശേഷമാണ് സിനിമയെക്കുറിച്ച് അറിഞ്ഞ ആളുകള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് എത്തിയത്. 2022 മാര്‍ച്ച് 18നാണ് സിനിമ റിലീസായത്.ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തിയത്.
 
'അങ്ങനെയുള്ള പോലീസ് വേഷം ചെയ്യാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാല്‍ ആരെങ്കിലും അത്തരം വേഷങ്ങള്‍ തരണമല്ലോ. തന്നാല്‍ ഉറപ്പായിട്ടും ഞാന്‍ ചെയ്യും. എന്തായാലും ഈ സിനിമയുടെ സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടാകും. 2025ലോ മറ്റോ ആയിട്ട് ആ പ്രോജക്ട് നടക്കുമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള സ്‌ക്രിപ്റ്റ് എഴുതുന്നുണ്ട്ം സിനിമയിലെ കഥാപാത്രത്തിന്റെ സെക്കന്‍ഡ് പോര്‍ഷന്‍ ആകും വരാനിരിക്കുന്നത്.സീക്വലായിട്ട് ആകില്ല ആ സിനിമ വരിക.മറ്റൊരു കേസുമായി നന്ദകിഷോര്‍ വരും',-അനൂപ് മേനോന്‍ പറഞ്ഞു.
 
ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ടായിരുന്നു.ദി ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.ദീപക് ദേവാണ് സംഗീതം ഒരുക്കിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഷ്ണു ഉണ്ണികൃഷ്ണന്റെ നായിക! ആളെ മനസ്സിലായോ ?