Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഷ്പ 2ന് മുമ്പേ ഈ അല്ലു അര്‍ജുന്‍ ചിത്രം തിയറ്ററുകളില്‍ എത്തും ! ഫെബ്രുവരി റിലീസ്, ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്ത

This Allu Arjun  Pushpa 2 February release news to get fans   പുഷ്പ 2

കെ ആര്‍ അനൂപ്

, ചൊവ്വ, 6 ഫെബ്രുവരി 2024 (10:41 IST)
പാന്‍ ഇന്ത്യന്‍ ലെവലില്‍ സ്വീകാര്യതയുള്ള നടനാണ് ഇന്ന് അല്ലു അര്‍ജുന്‍. ഇന്ത്യ ഒട്ടാകെ താരത്തിന്റെ സിനിമകള്‍ക്ക് മികച്ച സ്‌ക്രീന്‍ കൗണ്ട് ലഭിക്കാറുണ്ട്. വരാനിരിക്കുന്ന പുഷ്പ രണ്ടാം ഭാഗത്തിനായി സിനിമാലോകം കാത്തിരിക്കുകയാണ്. എന്നാല്‍ അല്ലു അര്‍ജുന്റെ പുഷ്പ രണ്ടാം ഭാഗത്തിന് മുമ്പേ നടന്റെ തന്നെ മറ്റൊരു സിനിമ തിയേറ്ററുകളില്‍ എത്തും. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള തിയേറ്ററുകളില്‍ അല്ലു അര്‍ജുന്‍ ചിത്രം കാണാന്‍ ആളുകള്‍ എത്തുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
പുതിയ സിനിമയല്ല വരാനിരിക്കുന്നത് പഴയ സിനിമയുടെ റിലീസാണ് ഇനി വരുന്നത്. 2018 ല്‍ പുറത്തിറങ്ങിയ എന്‍ പേര് സൂര്യ എന്‍ വീട് ഇന്ത്യ എന്ന സിനിമ വീണ്ടും പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.വാക്കന്തം വംശി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 23നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമേ കേരളത്തിലും തമിഴ്‌നാട്ടിലും തീയറ്ററുകളില്‍ അല്ലു അര്‍ജുന്‍ പടം എത്തും. പല കാരണങ്ങള്‍ കൊണ്ട് അന്ന് കാണാന്‍ പറ്റാത്ത വര്‍ക്കും ഒരിക്കല്‍ കൂടി കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടിയാണ് സിനിമ വീണ്ടും എത്തുന്നത്.
 
വലിയ ഹൈപ്പോടെയാണ് എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മലയാളി തമിഴ് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സിനിമയ്ക്ക് ആയി. അതേസമയം പുഷ്പ രണ്ടാം ഭാഗം ഓഗസ്റ്റ് 15നാണ് റിലീസ് ചെയ്യുന്നത്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തരംഗമായി രജനികാന്തിന്റെ മൊയ്തീന്‍ ഭായ്, 'ലാല്‍സലാം' ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മൂന്നാമത്