Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കുട്ടി ഇന്ന് സിനിമ നടി ! ആളെ നിങ്ങൾക്കറിയാം

Kani Kusruti

കെ ആര്‍ അനൂപ്

, വെള്ളി, 8 മാര്‍ച്ച് 2024 (12:35 IST)
Kani Kusruti
നാടക നടി, ചലച്ചിത്ര താരം, മോഡൽ എന്നീ നിലകളിൽ അറിയപ്പെടുന്ന ആളാണ് കനി കുസൃതി. എപ്പോഴും തന്റെ നിലപാടുകൾ തുറന്നുപറയാൻ ആഗ്രഹിക്കുന്ന കനി പലപ്പോഴും കുട്ടിക്കാല ഓർമ്മകളിലേക്ക് തിരിഞ്ഞു നടക്കാറുണ്ട്. ഒരുപക്ഷേ നടിയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരുകാലമായിരിക്കും അത്. അച്ഛൻ തന്നെ ഒരുപാട് കുട്ടിക്കാല ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നും വൈകുന്നേരങ്ങളിലെ ഒന്നിച്ചുള്ള അച്ഛനൊപ്പം ഉള്ള നടത്തവും ഉറങ്ങുന്നതിനു മുമ്പ് അച്ഛൻ പറഞ്ഞു തരാനുള്ള കഥകളും ഇന്നലെ എന്നപോലെ കനിയുടെ മനസ്സിലുണ്ട്. ഇപ്പോഴിതാ ഒരിക്കൽക്കൂടി തന്റെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കനി കുസൃതി.
 
"എൻ്റെ അച്ഛൻ എൻ്റെ ഒരുപാട് ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഉറങ്ങുന്നതിന് മുമ്പും സായാഹ്ന നടത്തത്തിന് പോകുമ്പോഴും അദ്ദേഹം എന്നോട് കഥകൾ പറയുമായിരുന്നു. മരങ്ങൾ, കാറ്റ്, കാട്ടുപഴങ്ങൾ എന്നിവ ചൂണ്ടിക്കാണിച്ച് അവ എത്ര മനോഹരവും രുചികരവുമാണെന്ന് അച്ഛൻ എന്നോട് പറയും. അതിന്റെ ഓർമ്മകൾ ഇപ്പോഴും എൻറെ ഉള്ളിൽ ഉണ്ട്",-കനി കുസൃതി കുറിച്ചു.
കനി കുസൃതിയുടെ പുതിയ വെബ് സീരീസ് ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയിരുന്നു.‘പോച്ചറി’ലെ കനിയുടെ പ്രകടനം എല്ലാവരെയും ആകർഷിച്ചു. എമ്മി പുരസ്കാര ജേതാവ് റിച്ചി മേത്ത സംവിധാനം ചെയ്യുന്ന പോച്ചർ കേരളത്തിലെ ആന വേട്ടയും ഇതുമായി ബന്ധപ്പെട്ട് നടന്ന കുറ്റകൃത്യങ്ങളും പ്രണയമാക്കുന്ന സീരിയസാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌റ്റൈലിഷ് ലുക്കില്‍ സാനിയ ബാബു, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്