Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

ഇതാണ് ആ തെളിവ് ! രശ്മികയും വിജയും പ്രണയത്തില്‍ തന്നെ, ആരാധകരുടെ പുതിയ കണ്ടെത്തല്‍

This is the evidence! rashmika mandanna vijay devarakonda are in love

കെ ആര്‍ അനൂപ്

, വെള്ളി, 5 ഏപ്രില്‍ 2024 (13:41 IST)
രശ്മിക മന്ദാനയുടെ പ്രണയ വാര്‍ത്തകള്‍ സ്ഥിരം ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. പതിവ് തെറ്റിക്കാതെ ഇത്തവണയും നടിയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് വിജയ് ദേവേരക്കൊണ്ടയുമായുളള പ്രണയ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു.
 
ഏപ്രില്‍ അഞ്ചിന് ജന്മദിനം ആഘോഷിക്കാനായി രശ്മിക യുഎഇയില്‍ എത്തിയിരുന്നു.ഈ യാത്രയില്‍ വിജയും നടിയോടൊപ്പം ചേര്‍ന്നു. രശ്മിക തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ഒരു മയിലിന്റെ ചിത്രം പങ്കിട്ടു.വിജയ് ഉടന്‍ തന്നെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനായി ഒരു വീഡിയോ പങ്കിട്ടു, അതില്‍ മയിലും പശ്ചാത്തലത്തില്‍ ഉണ്ടായിരുന്നു.
 
ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയ്ക്ക് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചിരുന്നത്.ഗീത ഗോവിന്ദം,ഡിയര്‍ കോമ്രേഡ് ഇനി ചിത്രങ്ങളിലൂടെയാണ് രശ്മികയെ മലയാളികള്‍ക്കും സുപരിചിതമായത്.തുടരെ രണ്ടു ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചപ്പോള്‍ രശ്മികയും വിജയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഇപ്പോഴിതാ ചിത്രങ്ങള്‍ കൂടി പ്രത്യക്ഷപ്പെട്ടതും പ്രണയ വാര്‍ത്തകള്‍ക്ക് ബലം നല്‍കി. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ മകളുടെ വിവാഹം,ചെലവില്ലലോ പറയുന്നവരോട് സുനന്ദയ്ക്ക് പറയാനുണ്ട്