Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോപ്പിൽ ജോപ്പൻ കുതിക്കുന്നു!

ജോപ്പൻ പടയോട്ടം തുടരുന്നു!

തോപ്പിൽ ജോപ്പൻ കുതിക്കുന്നു!
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (14:51 IST)
മമ്മൂട്ടി - ജോണി ആന്റണി കൂട്ടുകെട്ടിൽ ഇറങ്ങിയ തോപ്പിൽ ജോപ്പൻ കുതിച്ച് കയറുകയാണ്. കുടുംബ പ്രേക്ഷക‌ർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ജോപ്പനെ. മികച്ച അഭിപ്രായമാണ് ഓരോ തീയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ചിരിയുടെ മലപ്പടക്കം പൊട്ടിച്ച് ജോപ്പൻ കുതിക്കുകയാണ്. കുറഞ്ഞ മുതൽമുടക്കിലെത്തിയ ഈ ജോണി ആന്റണി ചിത്രം തീയറ്ററിൽ ആളെകൂട്ടുകയാണ്. 
 
മൂന്ന് ദിവസം കൊണ്ട് കൊച്ചിൻ മൾ‌ട്ടിപ്ലക്സിൽ നിന്നുമാത്രമായി 23.42 ലക്ഷം രൂപ ജോപ്പൻ നേടിയതായാണ് റിപ്പോർട്ടുകൾ. ആദ്യദിനം 2 കോടി കഴിഞ്ഞതായാണ് റിപ്പോ‌ർട്ടുകൾ. ചിരിയുടെ ഉത്സവം തീർക്കുന്ന ജോപ്പനും കൂട്ടരും വരും ദിവസങ്ങൾ തീയേറ്റർ അടക്കിവാഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ജോപ്പൻ 4 കോടി നേടുമെന്നാണ് റിപ്പോ‌ർട്ടുകൾ. ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 
എന്നിരുന്നാലും, നിഷാദ് കോയയുടെ തിരക്കഥയിൽ ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം പ്രാധാന്യം നൽകിയത് കോമഡിക്കാണ്. കുസൃതി നിറഞ്ഞ ജോപ്പനെ മലയാളികൾക്ക് ഇഷ്ട്മായി എന്നതിന്റെ തെളിവാണ് തീയേറ്ററുകളിലെ തിരക്ക്. നാലാം ദിവസവും ഹൗസ് ഫുൾ എന്നെഴുതിയ ബോർഡ് കാണാം. കുടുംബത്തിൽ കയറ്റാൻ കൊള്ളാവുന്ന സിനിമ എന്ന് മമ്മൂട്ടി പറഞ്ഞത് അക്ഷരംപ്രതി സത്യമാവുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നൂറുകോടി ക്ലബ്ബിലേക്ക്‌ കടക്കുന്ന ആദ്യ മലയാളചിത്രമായി പുലിമുരുകൻ മാറട്ടെ, മോഹൻലാലിനൊപ്പം, മോഹൻലാൽ മാത്രം: ബി ഉണ്ണികൃഷ്ണന്‍