Select Your Language

Notifications

webdunia
webdunia
webdunia
webdunia

2022-ല്‍ 3 വിജയ് ചിത്രങ്ങള്‍ റിലീസിന് ?

2022-ല്‍ 3 വിജയ് ചിത്രങ്ങള്‍ റിലീസിന് ?

കെ ആര്‍ അനൂപ്

, വ്യാഴം, 11 മാര്‍ച്ച് 2021 (15:12 IST)
വിജയുടെ 'മാസ്റ്റര്‍' വന്‍ വിജയം നേടി. മാത്രമല്ല നിലവിലെ സാഹചര്യത്തിലും ബോക്‌സ് ഓഫീസ് കണക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കുവാന്‍ സിനിമയ്ക്കായി. ലോക്ക് ഡൗണിന് ശേഷം സിനിമ വ്യവസായത്തിന് മാസ്റ്റര്‍ റിലീസ് പുത്തനുണര്‍വ് തന്നെയാണ് നല്‍കിയത്.മാസ്റ്ററിന് ശേഷം നിരവധി സിനിമകള്‍ റിലീസ് ചെയ്‌തെങ്കിലും, വിജയുടെ ഈ സിനിമ നേടിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മറ്റു ചിത്രങ്ങള്‍ക്കായില്ല. അതിനാല്‍ തന്നെ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യുവാനായി അദ്ദേഹത്തിനു മുന്നില്‍ സമ്മര്‍ദ്ദം ഉണ്ടെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം. 2022-ല്‍ മൂന്ന് വിജയ് റിലീസ് ചിത്രങ്ങള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നെല്‍സണ്‍ സംവിധാനം ചെയ്യുന്ന 'ദളപതി 65' 2022ലെ പൊങ്കല്‍ റിലീസ് ആയിരിക്കും എന്നാണ് വിവരം.നടന്റെ 66-ാമത്തെ സിനിമയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.66-ാമത്തെ സിനിമയ്ക്കായി ഒരു പ്രമുഖ പ്രൊഡക്ഷന്‍സിന് താരം ഡേറ്റ് നല്‍കിയിട്ടുണ്ടെന്നും 2022 ല്‍ മൂന്ന് റിലീസുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2022 പകുതിയോടെ ഈ ചിത്രങ്ങള്‍ റിലീസ് ചെയ്യും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വണ്‍ മില്യണ്‍ കാഴ്ചക്കാരുമായി മമ്മൂട്ടിയുടെ 'വണ്‍' ട്രെയിലര്‍, കടക്കല്‍ ചന്ദ്രനെ ഏറ്റെടുത്ത ആരാധകര്‍ക്ക് നന്ദി അറിയിച്ച് അണിയറപ്രവര്‍ത്തകര്‍