Publish Date: Thu, 11 Mar 2021 (15:05 IST)
Updated Date: Thu, 11 Mar 2021 (15:11 IST)
ട്രെയ്ലര്‍ പുറത്തുവന്ന് മണിക്കൂറുകള്‍ കഴിയുമ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാണ് മമ്മൂട്ടിയുടെ വണ്‍. മുഖ്യമന്ത്രിയുടെ മാസ് ലുക്കിലാണ് മെഗാസ്റ്റാര്‍ എത്തുന്നത്. ഇതിനോടകം ട്രെയ്ലര്‍ വണ്‍ മില്യണില്‍ കൂടുതല്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. മാത്രമല്ല ട്രെന്‍ഡിങ്ങിലും ട്രെയിലര്‍ നമ്പര്‍വണ്‍ ആണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കടക്കല്‍ ചന്ദ്രന് നല്‍കിയ ഊഷ്മളമായ സ്വാഗതത്തിന് നന്ദിയും ടീം അറിയിച്ചു. സിനിമയ്ക്ക് ഉടന്‍ റിലീസ് ഉണ്ടാകും എന്നാണ് വിവരം.
മാടമ്പള്ളി ജയാനന്ദനെന്ന ശക്തമായ പ്രതിപക്ഷ നേതാവിന്റെ വേഷത്തില്‍ മുരളി ഗോപി എത്തുന്നുണ്ട്. സിനിമ എങ്ങനെയായിരിക്കും എന്നതിനുള്ള വ്യക്തമായ സൂചന ട്രെയിലര്‍ നല്‍കി. നിമിഷ സജയന്‍, ശങ്കര്‍ രാമകൃഷ്ണന്‍, രഞ്ജിത്ത് താരങ്ങളെയും വലിയ പ്രാധാന്യത്തോടെയാണ് ട്രെയിലറില്‍ കാണാനായത്.