Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അതെങ്ങനെ ശരിയാകും? എനിക്കല്ലേ തരേണ്ടത്?': തനിക്ക് തരാതെ അസിന് അവാർഡ് കൊടുത്തതിൽ കരഞ്ഞ അനുഷ്ക ശർമ്മ

ഗജിനിയുടെ ഹിന്ദി പതിപ്പിലും അസിൻ ആയിരുന്നു നായിക.

Anushka Sharma

നിഹാരിക കെ.എസ്

, ചൊവ്വ, 18 മാര്‍ച്ച് 2025 (11:22 IST)
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലൂടെയാണ് അസിൻ സിനിമയിലെത്തുന്നത്. മലയാളത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ അസിന് കഴിഞ്ഞില്ല. എന്നാൽ, തമിഴകം അസിനെ ഏറ്റെടുത്തു. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്ത്രതിലൂടെ തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ച നടി പോക്കിരി, ഗജിനി, ദശാവതാരം പോലുള്ള സിനിമകളിലൂടെ തമിഴിലെ മുന്‍നിര നായികാ നിരയിലേക്കെത്തി. ഗജിനിയുടെ ഹിന്ദി പതിപ്പിലും അസിൻ ആയിരുന്നു നായിക. ബോളിവുഡിൽ തിരക്കുപിടിച്ച നടിയാകുന്നതിനിടെയായിരുന്നു മൈക്രോമാക്‌സ് കോ ഫൗണ്ടര്‍ ആയ രാഹുല്‍ ശര്‍മയുമായുള്ള അസിന്റെ വിവാഹം. ഇതോടെ സിനിമ ഉപേക്ഷിച്ചു.
 
വിവാഹത്തോടെ അഭിനയ ലോകത്ത് നിന്ന് പൂര്‍ണമായും അകന്ന് കഴിയുന്ന അസിന്‍ സോഷ്യല്‍ മീഡിയയില്‍ പോലും ഇപ്പോള്‍ തന്റെ ഒരു ചിത്രം പങ്കുവയ്ക്കാറില്ല. അതേസമയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്, വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ അനുഷ്‌ക ശര്‍മ അസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്, അസിന്‍ കാരണം തനിക്ക് നഷ്ടപ്പെട്ട അവസരത്തെ കുറിച്ച് പറയുമ്പോള്‍ അനുഷ്‌ക കരയുന്നുണ്ടായിരുന്നു
 
ഗജിനി എന്ന ചിത്രത്തിലൂടെ അസിന്‍ ബോളിവുഡില്‍ തുടക്കം കുറിച്ച അതേവര്‍ഷം തന്നെയായിരുന്നു അനുഷ്‌ക ശര്‍മയും സിനിമയിലേക്ക് കടന്നുവന്നത്. ഷാരൂഖ് ഖാന്റെ നായികയായി റബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തിലൂടെ 2008 ല്‍ ആയിരുന്നു അനുഷ്‌കയുടെ അരങ്ങേറ്റം. ആ വര്‍ഷത്തെ ബോളിവുഡ് പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത് അനുഷ്‌കയും അസിനുമാണ്. അവാർഡ് ലഭിച്ചത് അസിനായിരുന്നു. പുരസ്കാരം അനുഷ്ക പ്രതീക്ഷിച്ചിരുന്നു. അവാർഡ് പ്രഖ്യാപിച്ചപ്പോൾ അനുഷ്കയ്ക്ക് വിഷമമായി.  
 
'അസിന്‍ വര്‍ഷങ്ങളായി ഇന്റസ്ട്രിയില്‍ ഉള്ള ആളാണ്, സൗത്ത് ഇന്ത്യയില്‍ ഒരുപാട് സിനിമകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്, അതുകൊണ്ട് തീര്‍ച്ചയായും പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരം എനിക്ക് തന്നെ ആണെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. ഞാന്‍ അത് പ്രതീക്ഷിച്ചു, പക്ഷേ പുരസ്‌കാരം കൊടുത്തത് അസിന്‍ ആണ്. അതെങ്ങനെ സംഭവിക്കും, ഞാനല്ലേ പുതുമുഖ നടി എനിക്കല്ലേ പ്രോത്സാഹനം വേണ്ടത്' എന്ന് ചോദിച്ചായിരുന്നു അനുഷ്‌ക വികാരഭരിതയായത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹാസിനിയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചു; പിന്നെ മമ്മൂട്ടി ഷൂട്ടിങ്ങിനു എത്തിയത് സുല്‍ഫത്തിനൊപ്പം