Webdunia - Bharat's app for daily news and videos

Install App

Thudarum Movie Release Crisis: മോഹന്‍ലാലിന്റെ 'തുടരും' റിലീസ് വൈകുന്നത് എന്തുകൊണ്ട്?

ഒടിടി ബിസിനസുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് 'തുടരും' റിലീസ് നീളാന്‍ കാരണം

രേണുക വേണു
ബുധന്‍, 22 ജനുവരി 2025 (16:36 IST)
Thudarum Movie Release Crisis: മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'തുടരും' ജനുവരി 30 നു തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് തീരുമാനിച്ചതിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ജനുവരി 30 നു സിനിമ തിയറ്ററുകളിലെത്തില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫെബ്രുവരി അവസാനത്തോടെയായിരിക്കും 'തുടരും' തിയറ്ററുകളിലെത്തുക. 
 
ഒടിടി ബിസിനസുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് 'തുടരും' റിലീസ് നീളാന്‍ കാരണം. ചിത്രത്തിന്റെ ഒടിടി അവകാശം ഇതുവരെ വിറ്റുപോയിട്ടില്ല. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിക്കുന്നത്. നിര്‍മാതാവ് ആഗ്രഹിക്കുന്ന തുകയ്ക്കു ഒടിടിയില്‍ സിനിമ വിറ്റു പോകാത്തതാണ് 'തുടരും' നേരിടുന്ന പ്രതിസന്ധി. വലിയ ബജറ്റില്‍ ഒരുക്കിയ സിനിമയായതിനാല്‍ റിലീസിനു മുന്‍പേ ഒടിടി ബിസിനസിലൂടെ 'സേഫ്' സോണില്‍ കയറേണ്ടത് നിര്‍മാതാവിനു അത്യാവശ്യമാണ്. അതിനനുസരിച്ചുള്ള തുക ലഭിച്ച ശേഷമായിരിക്കും ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് ഉണ്ടാകുകയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 
 
ശോഭനയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് മോഹന്‍ലാല്‍-ശോഭന ചിത്രത്തിന്റെ തിരക്കഥ. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് നിര്‍മാണം. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്സ് ബിജോയിയുടേതാണ് സംഗീതം. 
 
ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നല്‍കുന്നതാണ്. എന്നാല്‍ തരുണ്‍ മൂര്‍ത്തിയുടെ മുന്‍ സിനിമകള്‍ കണ്ടിട്ടുള്ള പ്രേക്ഷകര്‍ ഉറപ്പായും വലിയൊരു സസ്പെന്‍സ് ചിത്രത്തിലുണ്ടാകുമെന്ന് പ്രവചിക്കുന്നു. ഫീല്‍ ഗുഡ് സിനിമയെ പോലെ അപ്ഡേറ്റുകളില്‍ നിന്ന് തോന്നുമെങ്കിലും മറ്റൊരു ദൃശ്യമാകാനും സാധ്യതയുണ്ടെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയ സംഭവം; വീഡിയോ പ്രചരിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി

ഷാരോണ്‍ വധക്കേസ്: ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താനുള്ള ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ശ്രമം പോലീസ് തടഞ്ഞു

വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ട്രംപിനോട് സ്വവര്‍ഗാനുരാഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കാന്‍ ആവശ്യപ്പെട്ട് ബിഷപ്പ്

പാലക്കാട് അധ്യാപകനോട് കൊലവിളി നടത്തിയ സംഭവം, മാനസാന്തരമുണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർഥി

അടുത്ത ലേഖനം
Show comments