Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അടുത്ത പടത്തില്‍ ഒരു വേഷം കൊടുക്കണം';സംവിധായകന്‍ രഞ്ജിത്തിനോട് മമ്മൂട്ടി,ടിനി ടോമിന് സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചത് ഇങ്ങനെ

'അടുത്ത പടത്തില്‍ ഒരു വേഷം കൊടുക്കണം';സംവിധായകന്‍ രഞ്ജിത്തിനോട് മമ്മൂട്ടി,ടിനി ടോമിന് സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചത് ഇങ്ങനെ

കെ ആര്‍ അനൂപ്

, വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (11:58 IST)
സുരേഷ് ഗോപിയുടെ പാപ്പന്‍ വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ ചിത്രങ്ങളില്‍ നടന്‍ ടിനി ടോം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കൈ നിറയെ സിനിമകള്‍ ഉള്ള താരത്തിന് സിനിമയില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചത് മമ്മൂട്ടി വഴിയാണ്.
 
മമ്മൂട്ടിയുടെ പല സിനിമകളിലും ബോഡി ഡബിള്‍ ആയി ടിനി ഉണ്ടായിരുന്നു. തനിക്ക് സിനിമയില്‍ മുഖം കാണിക്കാനുള്ള അവസരം ലഭിച്ചത് മമ്മൂട്ടി വഴിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടിനി ടോം.
 
സംവിധായകന്‍ രഞ്ജിത്തിനെ വിളിച്ചിട്ട് അടുത്ത പടത്തില്‍ വേഷം കൊടുക്കണമെന്ന് മമ്മൂട്ടിയാണ് പറഞ്ഞത്.'ആ പറയലില്‍ ഒരു കാര്യമുണ്ട്. വെറുതെ പറയലല്ല. സ്ട്രോങ് ആയ പറച്ചിലായിരുന്നു. അതായിരുന്നു സിനിമയില്‍ ഒരു ചെറിയ കസേര എങ്കിലും എനിക്ക് കിട്ടാനുള്ള കാരണം'-ടിനി ടോം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Biju Menon-Samyuktha Varma love story: ബിജു മേനോനും സംയുക്തയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് അറിയുമോ? ഇരുവരുടെയും പ്രണയകഥ വായിക്കാം