Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജിത്ത് പുറത്ത്, വിജയ് മൂന്നാം സ്ഥാനത്ത്, ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള 10 നടന്മാര്‍

Top 10 most popular actors in India

കെ ആര്‍ അനൂപ്

, വെള്ളി, 22 മാര്‍ച്ച് 2024 (17:58 IST)
ഇന്ത്യയില്‍ ഏറ്റവും അധികം ജനപ്രീതിയുള്ള നടന്മാരുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. 10 പ്രധാന നായകന്മാരാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.
 
ഫെബ്രുവരി മാസത്തെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്. മുന്നരിയില്‍ ആറു സ്ഥാനക്കാരും തെന്നിന്ത്യന്‍ നായകന്മാരാണ്.
 
ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനും,രണ്ടാമത് പ്രഭാസും, മൂന്നാമത് വിജയ്‌യും ആണ്.
 
4,5,6 സ്ഥാനങ്ങളില്‍ തെലുങ്ക് നടന്‍മാര്‍ കൈയ്യടക്കി.അല്ലു അര്‍ജുന്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് ഈ സ്ഥാനങ്ങളില്‍. ഏഴാം സ്ഥാനത്ത് സല്‍മാന്‍ ഖാന്‍ ഇടം നേടി. എട്ടാം സ്ഥാനത്ത് ഹൃത്വിക് റോഷന്‍ എത്തിയപ്പോള്‍ ഒമ്പതാമത് രണ്‍ബീര്‍ കപൂര്‍ ആണ്. പത്താം സ്ഥാനത്ത് രാം ചരണും ഇടം നേടിയപ്പോള്‍ അജിത്ത് കുമാര്‍ പുറത്തായി. ജനുവരി മാസത്തില്‍ പത്താം സ്ഥാനത്തായിരുന്നു അജിത്തിന്റെ സ്ഥാനം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷ്യം 200 കോടി!ശെയ്ത്താന്‍ കളക്ഷന്‍ റിപ്പോര്‍ട്ട്