Webdunia - Bharat's app for daily news and videos

Install App

പിറന്നാളിന് ആരാധകർക്ക് കിടിലൻ സർപ്രൈസുമായി ടൊവിനോ!

പിറന്നാൾ ആഘോഷിച്ച് ടൊവിനോ!

Webdunia
ഞായര്‍, 21 ജനുവരി 2018 (13:24 IST)
ടൊവിനോ തോമസിന്റെ പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസുമായി എത്തിയിരിക്കുകയാണ് ടൊവിനോ. ടോവിനോയുടെ പുതിയ ചിത്രം മറഡോണയുടെ ഫസ്റ്റ്ലുക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. തന്റെ ഫെയ്‌സ്ബുക്കിലൂടെ ‘ടോവിനോ  തന്നെയാണ് പോസ്റ്റര്‍ പങ്കു വച്ചിരിയ്ക്കുന്നത്. 
 
നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് മറഡോണ. നേരത്തേ ടൊവിനോയുടെ തന്നെ ചിത്രമായ തരംഗവും നിർമിച്ചത് ധനുഷ് ആയിരുന്നു.
 
മറഡോണ എന്ന പേരാണ് ചിത്രത്തിനെങ്കിലും പേരില്‍ മാത്രമേ ഉള്ളുവെന്നും അത് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും മുന്‍പ് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചെമ്പന്‍ വിനോദ് ആണ് മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വില്‍സണ്‍, കിച്ചു വര്‍ക്കി, ബെര്‍ജര്‍ പട്ടേല്‍, നിഷ്തര്‍ അഹമ്മദ്, ലിയോണ, ജിന്‍സ് ഭാസ്‌കര്‍, നിരഞജന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments