Webdunia - Bharat's app for daily news and videos

Install App

'മംഗലശ്ശേരി നീലകണ്ഠന്‍ ഭാനുവിനോട് ചെയ്തതിന് അയാള്‍ തിരിച്ചും ചെയ്യുന്നില്ലേ? സ്ത്രീ വിരുദ്ധത കുത്തിക്കേറ്റുന്നതിനോട് താൽപ്പര്യമില്ല' - ടൊവിനോ

ദേവാസുരത്തിൽ സ്ത്രീവിരുദ്ധത? - ടൊവിനോ പറയുന്നു

Webdunia
ഞായര്‍, 21 ജനുവരി 2018 (15:37 IST)
സിനിമകളില്‍ സ്ത്രീവിരുദ്ധത കുത്തിക്കയറ്റുന്നതിനോട് യോജിപ്പില്ലെന്ന് നടന്‍ ടോവീനോ തോമസ്. എന്നാല്‍ അതു സിനിമയ്ക്കാവശ്യമാണെന്നു തോന്നിയാല്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും നടന്‍ പറഞ്ഞു. അങ്ങനെ ഏതെങ്കിലും തരത്തിൽ സ്ത്രീവിരുദ്ധത ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ അത് കറക്ട് ചെയ്യുന്ന ഒരു സീന്‍ ഉണ്ടാകുമെന്നും സമകാലിക മലയാളത്തിനനുവദിച്ച അഭിമുഖത്തില്‍ ടോവിനോ വ്യക്തമാക്കി.
 
‘എന്താണ് യഥാര്‍ത്ഥത്തില്‍ ഈ സ്ത്രീവിരുദ്ധ സിനിമ? സിനിമ, പാട്ട് ഇതൊക്കെ ഒരു കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണ്. അതൊരു സിനിമ എന്ന നിലയില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ചാല്‍ ഞാനത് ചെയ്യും. എന്നാല്‍ ‘ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നു പറയുന്നതുപോലെ’ സ്ത്രീ വിരുദ്ധത കുത്തിക്കേറ്റുന്നതിനോട് എനിക്ക് യോജിപ്പില്ല. നേരെമറിച്ച് ഒരു സിനിമയ്ക്കാവശ്യമുള്ള സ്ത്രീവിരുദ്ധമായ ഒരു സീനുണ്ടെങ്കില്‍ ആ സ്‌ക്രിപ്റ്റ് ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. - ടൊവിനോ പറയുന്നു.
 
ഏതെങ്കിലും സിനിമയിൽ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറയുന്നുണ്ടെങ്കിൽ അത് കറക്ട് ചെയ്യുന്ന ഒരു സീൻ കൂടി ഉണ്ടാകുമെന്ന് ടോവിനോ പറയുന്നു. ഇതിനുദാഹരണമായി ടൊവിനോ ചൂണ്ടിക്കാണിക്കുന്നത് മോഹൻലാൽ നായകനായ ദേവാസുരം എന്ന ചിത്രമാണ്. മലയാളത്തിലെ മികച്ച ഹിറ്റ് സിനിമകളിൽ ഒന്നാണ് ദേവാസുരം. 
 
'ദേവാസുരത്തിൽ, മംഗലശ്ശേരി നീലകണ്ഠന്‍ ഭാനുവിനോട് ചെയ്തതിന് അയാള്‍ തിരിച്ചും ചെയ്യുന്നില്ലേ. അപ്പോള്‍ അത് കറക്ടായില്ലേ?”സ്ത്രീവിരുദ്ധ സിനിമ എന്നുപറഞ്ഞ് മലയാളത്തില്‍ ആരും ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ഒരു സര്‍ക്കിളില്‍ സ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യുന്നതോ സ്ത്രീകളെ ഉപദ്രവിക്കുന്നതോ ഞാന്‍ കാണുന്നില്ല' - ടൊവിനോ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാനൊരുങ്ങി ഇസ്രായേൽ, 20,000 പേർ താമസിക്കാനായി എത്തും

വീട്ടിൽ ചാരായം വാറ്റി: തർക്കത്തിനൊടുവിൽ മകനെ കുത്തിക്കൊന്ന പിതാവിന് ജീവപര്യന്തം തടവ്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു, രോഗി വിദേശത്ത് നിന്നെത്തിയ വയനാട് സ്വദേശി

അടുത്ത ലേഖനം
Show comments