മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; യുഎഇ ബോക്സ് ഓഫീസില്‍ മാസ്റ്റര്‍പീസ് രണ്ടാം സ്ഥാനത്ത്!

സൽമാൻ ഖാൻ ഒന്നാം സ്ഥാനത്ത്, മമ്മൂട്ടി തൊട്ടുപിറകേ

ഞായര്‍, 21 ജനുവരി 2018 (11:41 IST)
മലയാള സിനിമയ്ക്ക് അഭിമാനമായി മെഗാ സ്റ്റാര്‍ മമ്മൂ‌ട്ടി ചിത്രം മാസ്റ്റര്‍പീസ്. യുഎഇ ബോക്സ്‌ഓഫിസില്‍ മികച്ച കളക്ഷനുമായി മാസ്റ്റര്‍പീസ് രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കു‌ള്ളിൽ 4.41 ലക്ഷം ഡോളര്‍ അഥവാ 2.81 കോടി രൂപയാണ് മാസ്റ്റര്‍പീസ് യുഎഇയില്‍ നിന്ന് മാത്രം നേടിയത്.  
 
സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേയാണ് ഒന്നാം സ്ഥാനത്തുള്ളത്. മൂന്നാഴ്ചയില്‍ 29.13 കോടി രൂപയാണ് സല്‍മാന്‍ ചിത്രം സ്വന്തമാക്കിയത്. മൂന്നാഴ്ച കൊണ്ട് 2.40 കോടി കളക്ഷന്‍ നേടിയ തമിഴ് ചിത്രം വേലൈക്കാരന്‍ ആണ് മൂന്നാം സ്ഥാനത്ത്. 
 
അജയ് വാസുദേവ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മാസ്റ്റര്‍ പീസ് ഇതിനകം 40 കോടിക്കു മുകളില്‍ സ്വന്തമാക്കിയതായി നിര്‍മാതാക്കളായ റോയല്‍ സിനിമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണി മുകുന്ദൻ, ലെന, തുടങ്ങിയ താരങ്ങൾ അണിനിരന്ന മാസ്റ്റർപീസ് ഒരു മാസ് ചിത്രമാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഭാര്യയുടെ ഘാതകനായി മമ്മൂട്ടി, ഒരു പ്രതികാരകഥ