ടോവിനോ ചിത്രം 'അജയന്റെ രണ്ടാം മോഷണം' സിനിമയുടെ റിലീസ് തടഞ്ഞ് കോടതി. സാമ്പത്തിക തട്ടിപ്പ് പരാതിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞത്. സിനിമ നിര്‍മാതാവിനെതിരെ എറണാകുളം സ്വദേശി ഡോക്ടര്‍ വിനീതാണ് പരാതി നല്‍കിയത്. ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും 3.20 കോടി രൂപ തന്റെ പക്കല്‍ നിന്നും വാങ്ങിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഉത്തരവിറക്കിയത്.
തിയേറ്റര്‍, ഒടിടി, സാറ്റലൈറ്റ് റിലീസുകള്‍ക്ക് വിലക്ക് ബാധകമാണ്. ചിത്രത്തില്‍ ടോവിനോ മൂന്ന് വേഷങ്ങളില്‍ എത്തുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തിയ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് ഇത്. ചിത്രം സംവിധാനം ചെയ്തത് ജിതിന്‍ ലാലാണ്. 60 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രം റിലീസിനായി എത്തിയത്.