Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ടോവിനോ, ത്രീഡിയില്‍ 60 കോടി പടവുമായി നടന്‍ ഉടന്‍ തിയേറ്ററുകളിലേക്ക്

Tovino to overcome the fatigue of failure

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 മെയ് 2024 (13:31 IST)
ടോവിനോ തോമസ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എആര്‍എം (അജയന്റെ രണ്ടാം മോഷണം). സിനിമയുടെ റിലീസ് എപ്പോഴാണ് ചോദ്യം ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്. ഈ വൈകില്ലെന്ന സൂചന നല്‍കിക്കൊണ്ട് ചിത്രത്തിന്റെ പ്രധാന അപ്‌ഡേറ്റ് എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് കൈമാറി.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി എന്നാണ് മനസ്സിലാക്കാനാകുന്നത്. എഡിറ്റിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ ഔട്ട്പുട്ട് ഷമീര്‍ മുഹമ്മദ് സംവിധായകന്‍ ജിതിന്‍ ലാലിന് കൈമാറും.
60 കോടി ചെലവിട്ട് ത്രീഡിയിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.ടോവിനോയുടെ കരിയറിലെ ആദ്യ ട്രിപ്പിള്‍ റോള്‍ കൂടിയായ സിനിമയില്‍ സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് നായികമാര്‍ എത്തുന്നത്.
 
മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ പേരുകളിലുള്ള മൂന്ന് കഥാപാത്രങ്ങളെ ടോവിനോ തോമസ് ചിത്രത്തില്‍ അവതരിപ്പിക്കും.ബേസില്‍ ജോസഫ്, കിഷോര്‍, ജഗദീഷ്, ഹരീഷ് ഉത്തമന്‍, അജു വര്‍ഗീസ്, ശിവജിത്ത് പത്മനാഭന്‍, രോഹിണി തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.അടുത്തിടെയാണ് ബേസില്‍ ജോസഫിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടത്. കെ.പി.സുമേഷ് എന്ന കഥാപാത്രത്തെയാണ് നടന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്.
 
യു ജി എം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.മാജിക്ക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.
ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍, സംഗീതം ദീപു നൈനാന്‍ തോമസ്. പി.ആര്‍. ഒ പി. ശിവപ്രസാദ്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓരോ ചിത്രത്തിലും ഒളിഞ്ഞിരിക്കുന്ന 'മിര്‍ണ' സൗന്ദര്യം, നീലയില്‍ സുന്ദരിയായി മിര്‍ണ മേനോന്‍