Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുല്‍ഖറിനെ പിന്നിലാക്കി യുവതാരം! - ഞെട്ടിത്തരിച്ച് ആരാധകര്‍

നെഞ്ചുതകര്‍ന്ന് ദുല്‍ഖര്‍ ഫാന്‍സ്, എന്നാലും ഇതെങ്ങനെ?

ദുല്‍ഖറിനെ പിന്നിലാക്കി യുവതാരം! - ഞെട്ടിത്തരിച്ച് ആരാധകര്‍
, തിങ്കള്‍, 9 ഏപ്രില്‍ 2018 (15:39 IST)
മലയാള സിനിമയില്‍ ഏറെ സ്വീകാര്യതയുള്ള നടനാരെന്ന് ചോദിച്ചാല്‍ എല്ലാവരും ഒറ്റുവാക്കില്‍ ഉത്തരം പറയും -ദുല്‍ഖര്‍ സല്‍മാന്‍. അതെ, മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുടെ താരം ആരാധകരുടെ സ്വന്തം ഡി ക്യു ആണ്. എന്നാല്‍, ‘സ്റ്റാര്‍ &സ്റ്റയില്‍ ‘മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം അക്ഷരാര്‍ത്ഥത്തില്‍ ഓരോ ദുല്‍ഖര്‍ ഫാന്‍സിനേയും ഉലച്ചിരിക്കുകയാണ്. 
 
അഭിപ്രായ സര്‍വേയില്‍ ഒന്നാമതെത്തിയ താരത്തിന് ലഭിച്ചത് 24% വോട്ടുകളാണ്. എന്നാല്‍, അത് ദുല്‍ഖറിനല്ല, മറിച്ച് ടൊവിനോ തോമസിനാണ്. അയ്യായിരത്തിലധികം പേര്‍ പങ്കെടുത്ത സര്‍വേയിലാണ് മലയാള സിനിമ ഹൃദയത്തിലേറ്റുന്ന യുവതാരമായി പ്രേക്ഷകര്‍ ടൊവിനോയെ തിരഞ്ഞെടുത്തിരിക്കുന്നത്. 
 
ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’ ആണ് അവസാനമായി ടൊവിനോയുടേതായി ഇറങ്ങിയത്. തൊട്ടു പിന്നിലായി 23%വോട്ടോടെ ദുല്‍ക്കര്‍ സല്‍മാനും, 21%വോട്ടോടെ പ്രിഥ്വിരാജും 19%വോട്ടോടെ നിവിന്‍ പോളിയുമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയില്‍ നിന്നും മമ്മൂട്ടിയും ഇന്നസെന്റും സ്ഥാനമൊഴിയുന്നു, പ്രസിഡന്റാകാന്‍ മോഹന്‍ലാല്‍?