Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ദുൽഖറിന്റെ മുന്നിൽ വെച്ച് ചമ്മി, ഉണ്ണി മുകുന്ദൻ തന്നൊരു പണിയേ’- തുറന്നു പറഞ്ഞ് ടൊവിനോ

ദുൽഖർ സൽമാൻ
, ശനി, 17 നവം‌ബര്‍ 2018 (17:49 IST)
മഴവിൽ മനോരമ വെബ് എക്സ്ക്ലൂസീവ് പരിപാടിയായ ‘നെവർ ഹാവ് ഐ എവർ’ എന്ന പരിപാടിക്കിടെ ടൊവിനോ തോമസ് നടത്തിയ തുറന്നു പറച്ചിൽ വൈറലാവുകയാണ്. ഉണ്ണി മുകുന്ദനാണെന്ന് കരുതി തെറ്റിദ്ധരിച്ച് എയർപോർട്ടിൽ വെച്ച് ഒരു ചേച്ചി തന്നെ കെട്ടിപ്പിടിച്ച കഥയാണ് ടൊവിനോ പറഞ്ഞത്.
 
‘മായാനദി എന്ന ചിത്രത്തിന്റെ ഭാഗമായി ചെന്നൈയ്ക്ക് പോകാൻ നിൽക്കുമ്പോഴാണ് സംഭവം. ദുൽഖറും ചെന്നൈക്ക് പോകാൻ വിമാനത്താവളത്തിൽ ഉണ്ട്. ഞങ്ങൾ ഒരുമിച്ച് സംസാരിച്ച് നിൽക്കുമ്പോൾ ഒരു ചേച്ചി ഞങ്ങളെ കണ്ട് ദൂരെ നിന്നും ഓടിവരികയാണ്. ദുൽഖറിനെ കണ്ടിട്ടുള്ള വരവാണെന്ന് കരുതി ഞാൻ ജാഡയും അസൂയയും ഒക്കെ ഇട്ട് മാറിനിന്നു.‘
 
‘പക്ഷേ, ചേച്ചി ദുൽഖറിനേം കഴിഞ്ഞ് എന്റെ അടുത്തെത്തി. എന്നെ കിട്ടിപ്പിടിച്ച് ഉറക്കെ വിളിച്ചു.’ഉണ്ണി മുകുന്ദാ...’! ജീവിതത്തിൽ അങ്ങനെ ചമ്മിയ നിമിഷം വേറെ ഇല്ല. ഞാൻ തിരുത്താനും പോയില്ല. ചേച്ചി എനിക്ക് കയ്യൊക്കെ തന്ന് ചിരിച്ച് സന്തോഷത്തോടെ ഉണ്ണി മുകുന്ദനെ കണ്ട സന്തോഷത്തിൽ നടന്നുപോയി.  ഇതൊക്കെ കണ്ട് നിന്ന് ദുൽഖറിന്റെ മുഖത്ത് വന്ന ആ ചിരി അത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല. എന്നാലും എന്റെ ഉണ്ണി മുകുന്ദാ..’ നിറഞ്ഞ ചിരിയോടെ ടൊവീനോ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുകേഷിനോട് മമ്മൂട്ടി പറഞ്ഞു - ഡേറ്റ് തരാം, പടം ചെയ്യൂ; പക്ഷേ മുകേഷ് എന്തുചെയ്തെന്നോ!