Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വെശന്നിട്ടാ മൊതലാളി', രസകരമായ വീഡിയോയുമായി ടോവിനോ തോമസ്

'വെശന്നിട്ടാ മൊതലാളി', രസകരമായ വീഡിയോയുമായി ടോവിനോ തോമസ്

കെ ആര്‍ അനൂപ്

, ബുധന്‍, 17 മാര്‍ച്ച് 2021 (12:49 IST)
'മിന്നല്‍ മുരളി' ചിത്രീകരണത്തിന്റെ തിരക്കിലാണ് ടോവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും. ലൊക്കേഷനില്‍ നിന്നുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഷൂട്ടിങ്ങിനിടെ ആരുമറിയാതെ ബേസില്‍ പഴം കഴിക്കുമ്പോള്‍ സംവിധായകന്‍ പോലുമറിയാതെ എല്ലാം പകര്‍ത്തുന്നുണ്ടായിരുന്നു തൊട്ടടുത്തുനിന്ന് ടോവിനോ തോമസ്. നടന്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ ബേസിലിന് മുഖത്ത് വരുന്ന ചമ്മലും ചിരിയുമാണ് പ്രധാന ഹൈലൈറ്റ്. ടോവിനോ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'വെശന്നിട്ടാ മൊതലാളി' എന്നാണ് നടന്‍ കുറിച്ചത്.
 
കഴിഞ്ഞദിവസം ലൊക്കേഷന്‍ വിശേഷങ്ങളുമായി ബേസില്‍ ജോസഫ് എത്തിയിരുന്നു. കൊടുംതണുപ്പിനെ പ്രതിരോധിച്ചു കൊണ്ട് രാത്രി വൈകിയും ചിത്രീകരണം പുരോഗമിക്കുകയാണ്. അധികം വൈകാതെ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണവുമായാണ് മിന്നല്‍ മുരളി എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദി പ്രീസ്റ്റ്' സക്‌സസ് ടീസര്‍ എത്തി, തീയറ്ററുകളില്‍ വിജയം നേടി മമ്മൂട്ടി ചിത്രം !