'നിങ്ങൾ നനയുമ്പോൾ എനിക്കെന്തിന് കുട, ഒരു മഴ കൊണ്ടതുകൊണ്ട് നമ്മൾക്ക് ഒന്നും വരാൻ പോകുന്നില്ല'; വൈറലായി ടോവിനോയുടെ വാക്കുകൾ

ഒരു വെഡ്ഡിംഗ് സെന്റന്റിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്.

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (10:06 IST)
തന്നെ കാണാന്‍ മഴ നനഞ്ഞ് കാത്തിരുന്ന ആരാധകോട് ടൊവിനോ പറഞ്ഞ സ്‌നേഹവാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഒരു വെഡ്ഡിംഗ് സെന്റന്റിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായ മഴയില്‍ വേദിയും കാത്തിരുന്നവരുമെല്ലാം നനയുകയായിരുന്നു. ഓപ്പണ്‍ സ്‌റ്റേജില്‍ നിന്ന് ആരാധകരെ അതിസംബോധന ചെയ്ത താരം, സഹായികള്‍ കുട നീട്ടിയപ്പോള്‍ വേണ്ടെന്നു ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാം.

’മഴ വന്നപ്പോള്‍ എല്ലാവരും പോയികാണും എന്നാണോര്‍ത്തത്. പക്ഷേ ഈ സ്‌നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട?ഒരു മഴ കൊണ്ടതുകൊണ്ട് നമ്മള്‍ക്ക് ഒന്നും വരാന്‍ പോവുന്നില്ല, അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്, രസമല്ലേ. മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി,’ ആരാധകരുടെ സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങികൊണ്ട് ടൊവിനോ പറഞ്ഞു.
 
എവിടെ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങ് ആണെന്ന് വീഡിയോയില്‍ വ്യക്തമല്ലെങ്കിലും ടൊവിനോ ആരാധകര്‍ താരത്തിന്റെ പ്രസംഗം ഏറ്റെടുത്തു കഴിഞ്ഞു. നിരവധിയേറെ പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്: സാഹോ 300 കോടി ക്ലബിലേക്ക്