Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെന്‍ഡി മമ്മൂക്ക... ഭ്രമയുഗത്തിലെ കാരണവര്‍ തന്നെയാണോ ഇത്! പുത്തന്‍ ലുക്കും വൈറല്‍

mammokka  pressmeet massentry mammootty  bhramayugam

കെ ആര്‍ അനൂപ്

, ചൊവ്വ, 13 ഫെബ്രുവരി 2024 (13:10 IST)
മമ്മൂട്ടിയുടെ ഭ്രമയുഗം റിലീസിന് ഇനി 2 ദിവസങ്ങള്‍ കൂടി.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലല്‍ എത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുക. മമ്മൂട്ടി പ്രസ് മീറ്റിന് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 മിനിറ്റ് ആണ് മമ്മൂട്ടി സ്‌ക്രീനില്‍ ഉണ്ടാവുക. 
 
22ല്‍ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഭ്രമയുഗം ഔദ്യോഗിക പേജില്‍ നിന്ന് മനസ്സിലാക്കാന്‍ ആകുന്നത്.യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ജോര്‍ജിയ, ഫ്രാന്‍സ്, പോളണ്ട്, മാള്‍ട്ട, ഉസ്‌ബെക്കിസ്ഥാന്‍, ഓസ്ട്രിയ, മോള്‍ഡോവ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യും. യുഎഇ, സൗദ് അറേബ്യ, ഒമാന്‍, കുവൈറ്റ്, ഖത്തര്‍, ബഹ്‌റിന്‍ എന്നീ ജിസിസി രാജ്യങ്ങളിലും യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ ഇടങ്ങളിലും സിനിമയ്ക്ക് റിലീസുണ്ട്.
 
കേരളത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ട് ആകും മമ്മൂട്ടി ചിത്രത്തിന് ലഭിക്കുക. 300ല്‍പരം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് വിവരം. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയദിനത്തിനു മുമ്പേ കിടിലന്‍ അപ്‌ഡേറ്റുമായി പ്രണവ് മോഹന്‍ലാല്‍! എന്താണ് 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമ പറയാന്‍ പോകുന്നത്?