തൃഷ ഇല്ല എന്ന് പറഞ്ഞാൽ ഇല്ല, അതിന്റെ പേരിൽ ഒരു സംസാരം വേണ്ട!
പൊട്ടിത്തെറിച്ച് നിർമാതാവ്
വിക്രം നായകനാകുന്ന ചിത്രമാണ് സാമി 2. സാമിയുടെ ആദ്യഭാഗത്ത് തൃഷയായിരുന്നു വിക്രത്തിന്റെ നായിക. എന്നാൽ, രണ്ടാം ഭാഗം ഒരുക്കിയപ്പോൾ കീർത്തി സുരേഷാണ് പ്രധാന നായികയായി എത്തുന്നത്. തൃഷയെ പരിഗണിച്ചെങ്കിലും പിന്നീട് തൃഷ ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.
തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ പിന്മാറുന്നു എന്നായിരുന്നു തൃഷ വ്യക്തമാക്കിയത്. പക്ഷേ, തൃഷ ചിത്രത്തിലുണ്ടെന്ന രീതിയിൽ വീണ്ടും വാർത്തകൾ വന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവ് ഷിബു തമീൻസ്.
നടികര്‍ സംഘത്തിന്റെ എല്ലാ പിന്തുണയും തങ്ങള്‍ക്കുണ്ടെന്നും തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിനോടും ഞങ്ങള്‍ സംസാരിച്ചിട്ടില്ല എന്നും ഷിബു പറഞ്ഞു. തൃഷ ചിത്രത്തിൽ ല്ലെന്ന് വ്യക്തമാക്കുകയാണ് ഷിബു.