Webdunia - Bharat's app for daily news and videos

Install App

'സാധ്യമല്ല, സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കൂ...'; അഭിനയം നിർത്തുകയാണെന്ന് പറഞ്ഞ തൃഷയോട് അമ്മ പറഞ്ഞതിങ്ങനെ

നിഹാരിക കെ.എസ്
വെള്ളി, 24 ജനുവരി 2025 (14:52 IST)
സിനിമ വഴി രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് തമിഴിൽ പുത്തരിയല്ല. എം.ജി.ആർ, ജയലളിത മുതൽ ഇപ്പോൾ വിജയ് വരെ ആ ലിസ്റ്റ് എത്തി നിൽക്കുന്നു. കമൽഹാസൻ, ഖുശ്‌ബു, ഉദയനിധി സ്റ്റാലിൻ ഒക്കെ സിനിമ വഴി രാഷ്ട്രീയത്തിലേക്ക് വന്നവരാണ്. അവരുടെ ലിസ്റ്റിലേക്ക് നടി തൃഷയും. തൃഷ അഭിനയം നിർത്തുകയാണെന്ന റിപ്പോർട്ട് തമിഴകത്ത് ചർച്ചാ വിഷയമായി. 
 
സിനിമ വിടുകയാണെന്ന് തൃഷ അമ്മയോടാണ് പറഞ്ഞത്. എന്നാൽ അത് സാധ്യമല്ലെന്നും സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും തൃഷയോട് അമ്മ പറഞ്ഞു. എന്നാൽ അമ്മയുടെ വാക്കുകൾ മറികടന്നു തൃഷ സിനിമ വിടാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. നടിയുടെ ആഗ്രഹത്തിന് അമ്മയുടെ അനുവാദമില്ലെന്നാണ് പ്രചാരണം. അമ്മയെ ധിക്കരിച്ച് തൃഷ വിജയ്‌ക്കൊപ്പം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
 
കുറച്ചുകാലമായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ഒരു പ്രതിബദ്ധതയുമില്ലാതെ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴകം വെട്രി കഴകത്തിൽ ചേരാൻ തൃഷ അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ടെന്നാണ് ഈ വാർത്ത പുറത്ത് വന്നതോടെ ആരാധകരും പറയുന്നത്. എന്നാൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തയിൽ ഔദ്യോഗിക സ്വീരികരണം ഉണ്ടായിട്ടില്ല.
   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

ലോസ് ആഞ്ചലസിലെ കാട്ടുതീ: വാഷിംഗ്ടണ്‍ ഡിസിയുടെ വലിപ്പത്തിലുള്ള പ്രദേശം കത്തിനശിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ അപര്യാപ്തം; സമഗ്ര പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി

തിരിച്ചടികള്‍ക്കുള്ള തുടക്കമോ! അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ

അടുത്ത ലേഖനം
Show comments