Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാഷിനെ കോപ്പിയടിച്ച് അല്ലു അർജുൻ? നടനെതിരെ ട്രോളുകൾ

Trolls against allu arjun

നിഹാരിക കെ എസ്

, ചൊവ്വ, 26 നവം‌ബര്‍ 2024 (12:32 IST)
സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 വിന്റെ പ്രൊമോഷൻ തിരക്കിലാണ് നടൻ അല്ലു അർജുൻ. പ്രൊമോഷന്റെ ഭാഗമായി അല്ലു അർജുൻ പറഞ്ഞ ചില വാക്കുകൾ യാഷിന്റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. അർജുന്റെ പ്രസംഗം യാഷിന്റേത് പോലെയുണ്ടെന്നും അല്ലു അർജുൻ യാഷിനെ കോപ്പിയടിക്കുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ ഫാൻസിന്റെ കണ്ടുപിടുത്തം. 
 
പുഷ്പ 2 ന്റെ ട്രെയിലർ റിലീസിന് പിന്നാലെ യഷ് ചിത്രം കെജിഎഫുമായി സാമ്യതകളുണ്ടെന്ന് ചില കോണുകളിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിപാടിക്കിടെ അല്ലു തമിഴിൽ പ്രസംഗിച്ചിരുന്നു. ഇതിന്റെ പേരിൽ നടന് നേരെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോളുകൾ ഉയർന്നിരിക്കുകയാണ്. 
 
നേരത്തെ ഒരു പരിപാടിയുടെ ഭാഗമായി കെജിഎഫ് താരം യഷ് തെലുങ്കിൽ സംസാരിക്കുന്ന പഴയ വീഡിയോയാണ് ചിലർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. നാടിന്റെ സംസ്കാരത്തിന് നൽകുന്ന ബഹുമാന സൂചകമായാണ് താൻ തെലുങ്കിൽ സംസാരിക്കുന്നത് എന്നായിരുന്നു യാഷ് അന്ന് പറഞ്ഞത്. ഇപ്പോൾ പുഷ്പയുടെ ഇവന്റിൽ തമിഴിൽ സംസാരിച്ച അല്ലുവും ഇത് തമിഴ് മണ്ണിനുള്ള തന്റെ ബഹുമാനമാണ് എന്നാണ് പറഞ്ഞത്. യഷിന്റെ വാക്കുകൾ പോലും അല്ലു അർജുൻ കോപ്പിയടിച്ചു എന്നാണ് ചിലർ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നത്.
 
അതേസമയം പുഷ്പ 2 വിന്റെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുക്കൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് അടുത്ത ദിവസം പുഷ്പ ടീം എത്തും. ബിഹാറിലും ചെന്നൈയിലും മികച്ച സ്വീകരണമാണ് അല്ലുവിന് ലഭിച്ചത്. ഡിസംബർ അഞ്ചിനാണ് സിനിമയുടെ റിലീസ്. ഇതിനിടയിൽ സിനിമയിലെ ചില രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് ദിവസം കഴിഞ്ഞ് റി-റിലീസ്; എന്നിട്ടും 'വല്ല്യേട്ടന്‍' പ്രദര്‍ശിപ്പിച്ച് കൈരളി