കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയോ? എല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ വിഗ്‌നേഷ് ശിവന്‍ തയ്യാറല്ല!

കെ ആര്‍ അനൂപ്
ശനി, 2 മാര്‍ച്ച് 2024 (16:55 IST)
നയന്‍താരയും വിഗ്‌നേഷ് ശിവനും തമ്മില്‍ ആസ്വാരസ്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ദേശീയ മാധ്യമങ്ങളില്‍ അടക്കം ഇത് വാര്‍ത്തയായി മാറി. ഇതിന് കാരണമായി അവര്‍ കണ്ടെത്തിയത് വിക്കിയെ നയന്‍സ് ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ എന്നതാണ്. 
 
ഇതോടെ കാര്യങ്ങള്‍ അത്ര സുഖകരമല്ല എന്നായി വ്യാഖ്യാനം. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടത്തിലും ഒന്നിച്ചു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളുകളാണ് വിക്കിയും നയന്‍സും. വിജയങ്ങള്‍ അവര്‍ കൈകോര്‍ത്ത് ആഘോഷിക്കും. പ്രണയവും വിവാഹവും കുടുംബ ജീവിതവും ബിസിനസും എല്ലാം ഒന്നിച്ച് കൊണ്ടുപോവുകയാണ് ഇരുവരും. ഇരുവര്‍ക്കും ഇടയില്‍ അകല്‍ച്ചയുണ്ടായി തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇരുവരുടെയും വിജയങ്ങള്‍ക്ക് പിന്നിലുള്ളതും ഈ ഒത്തൊരുമയാണ്.
 
ഇപ്പോള്‍ ഇരുവര്‍ക്കും ഇടയില്‍ അകല്‍ച്ചയുണ്ടായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ വിക്കി തയ്യാറല്ല.
 നയന്‍താര വിഗ്‌നേഷ് ശിവനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തപ്പോഴും പ്രിയതമയെ വിക്കി അപ്പോഴും ഫോളോ ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ പോസ്റ്റുകള്‍ ഒന്നും ഇരുവരും നീക്കം ചെയ്തിട്ടില്ല. ഇരുവര്‍ക്ക് വെളിയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുമ്പോഴും നയന്‍ സ്‌കിന്‍ എന്ന അവരുടെ സ്‌കിന്‍കെയര്‍ ബ്രാന്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന 'ഷീ ബ്യൂട്ടി അവാര്‍ഡ്സിന്റെ' പ്രഖ്യാപന പോസ്റ്റര്‍ വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
 
പോസ്റ്ററില്‍ നയന്‍താരയെയും കാണാം.മക്കളായ ഉയിര്‍, ഉലകം എന്നിവര്‍ക്കൊപ്പം സന്തോഷകരമായ ജീവിതം നയിച്ചുവരുകയാണ് നയന്‍താരയും വിക്കിയും.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചൈനയില്ലെങ്കിൽ ജപ്പാൻ.... അപൂർവ ധാതുക്കൾക്കായി കരാറിൽ ഒപ്പുവെച്ച് യുഎസ്

സഞ്ജു ഹീറോയാടാ..സംസ്ഥാന സ്കൂൾ കായികമേളയിലെ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനെയും ഏറ്റെടുക്കും

പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റിയത് അസ്വാഭാവികം, പക്ഷേ ഞാന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല: രമേശ് ചെന്നിത്തല

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

അടുത്ത ലേഖനം
Show comments