മീറ്റിങ്ങിനിടെ മാധ്യമപ്രവര്‍ത്തകനോട് മോഹന്‍ലാല്‍ ക്ഷുഭിതനായോ?: സത്യം ഈ വീഡിയോ പറയും

ക്യാമറാമാനുനേരെ കൈ ചൂണ്ടി സംസാരിക്കുന്ന മോഹൻലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ബുധന്‍, 10 ജൂലൈ 2019 (08:15 IST)
അമ്മ ജനറല്‍ ബോഡി മീറ്റിങിനിടെ മാധ്യമപ്രവർത്തകനോട് മോഹൻലാൽ ദേഷ്യപ്പെട്ടു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ക്യാമറാമാനുനേരെ കൈ ചൂണ്ടി സംസാരിക്കുന്ന മോഹൻലാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
 
മാധ്യമപ്രവർത്തകനെ ചീത്ത വിളിച്ച് മോഹൻലാൽ എന്ന തലക്കെട്ടോട് കൂടിയാണ് ഈ വീഡിയോ പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ഈ വീഡിയോയുടെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. സിനിമാ മാസികയായ നാനയുടെ ഫോട്ടോഗ്രാഫർ മോഹനോട് തമാശരൂപേണ ചൂടാകുന്ന മോഹൻലാലിന്റെ വീഡിയാേയാണ് പ്രചരിപ്പിക്കപ്പെട്ടത്.
 
അമ്മയുടെ 25-ാം വാർഷികത്തോട് അനുബന്ധിച്ച് മീറ്റിങ് കഴിഞ്ഞ് മുറിക്കാനായി ഒരു കേക്ക് സംഘാടകർ തയ്യാറാക്കിയിരുന്നു. കേക്കിൽ ചാരിനിൽക്കരുതെന്ന് മോഹനോട് പറയുന്ന മോഹൻലാലിന്റെ വാക്കുകൾ വളച്ചൊടിച്ചാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഇതിന്റെ യഥാർഥ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ പറയുന്നത് കേട്ട് മോഹൻ ഉൾപ്പടെയുള്ള മാധ്യമപ്രവർത്തകരും ചിരിക്കുന്നതും മോഹൻ അവിടുന്നു മാറിനിൽക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എന്തുകൊണ്ട് മമ്മൂട്ടിയെ ചെറുതാക്കി? - രമേഷ് പിഷാരടി പറയുന്നു