Select Your Language

Notifications

webdunia
webdunia
webdunia
webdunia

Turbo: നാലാം വാരത്തിലും 120 സ്‌ക്രീനുകള്‍; വീഴാതെ ടര്‍ബോ, നൂറ് കോടി അടിക്കുമോ?

അതേസമയം മമ്മൂട്ടിയുടെ മൂന്നാമത്തെ 80 കോടി ചിത്രമായിരിക്കും ടര്‍ബോ

Mammootty - Turbo

രേണുക വേണു

, വെള്ളി, 14 ജൂണ്‍ 2024 (12:34 IST)
Mammootty - Turbo

Turbo: മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ നാലാം വാരത്തിലേക്ക്. കേരളത്തില്‍ 120 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. കേരളത്തില്‍ നിന്ന് മാത്രം 33 കോടിയോളം ടര്‍ബോ കളക്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 75 കോടി കടന്നു. ജിസിസി രാജ്യങ്ങളില്‍ ഒരാഴ്ചയോളം ബക്രീദ് അവധി ഉള്ളതിനാല്‍ വരും വാരത്തില്‍ മികച്ച കളക്ഷന്‍ നേടാമെന്നാണ് ടര്‍ബോ ടീം പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ വേള്‍ഡ് വൈഡായി 80-85 കോടിയായിരിക്കും ടര്‍ബോ ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്യുക. മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി ചിത്രത്തിനായി ഇനിയും കാത്തിരിക്കണമെന്ന് അര്‍ത്ഥം. 
 
അതേസമയം മമ്മൂട്ടിയുടെ മൂന്നാമത്തെ 80 കോടി ചിത്രമായിരിക്കും ടര്‍ബോ. നേരത്തെ ഭീഷ്മ പര്‍വ്വം, കണ്ണൂര്‍ സ്‌ക്വാഡ് എന്നിവ 80 കോടിയിലേറെ കളക്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ സ്‌ക്വാഡും ടര്‍ബോയും നിര്‍മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. 


മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ മേയ് 23 നാണ് തിയറ്ററുകളിലെത്തിയത്. ഏകദേശം 40 കോടിയോളമാണ് ചിത്രത്തിന്റെ ചെലവ്. വേള്‍ഡ് വൈഡ് ബിസിനസ് ഇതിനോടകം 100 കോടിക്ക് അടുത്ത് എത്തിയതിനാല്‍ ടര്‍ബോ ഹിറ്റ് സ്റ്റാറ്റസ് സ്വന്തമാക്കി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Maharaja social media review: അടുത്ത ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്,പോസിറ്റീവ് റിവ്യൂകളോടെ തുടങ്ങി വിജയ് സേതുപതിയുടെ 'മഹാരാജ'