Select Your Language

Notifications

webdunia
webdunia
webdunia
webdunia

Thudarum Mohanlal: തുടരുമിന് ക്ലാഷുമായി വരുന്നത് രണ്ട് സൂപ്പർ സ്റ്റാർ ചിത്രങ്ങൾ; മോഹൻലാൽ ഹിറ്റടിക്കുമോ?

ജയന്റെ ശരപഞ്ജരം, രജനികാന്തിന്റെ ബാഷ എന്നീ ചിത്രങ്ങൾ ആണ് അന്നേദിവസം റീ റിലീസിനൊരുങ്ങുന്നത്.

Mohanlal

നിഹാരിക കെ.എസ്

, തിങ്കള്‍, 21 ഏപ്രില്‍ 2025 (15:12 IST)
തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം തുടരും റിലീസ് ആകാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഏപ്രിൽ 25 നാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. സിനിമയ്ക്ക് ക്ലാഷുമായെത്തുന്നത് സൂപ്പർ സ്റ്റാറുകളുടെ രണ്ട് ചിത്രങ്ങളാണ്. ജയന്റെ ശരപഞ്ജരം, രജനികാന്തിന്റെ ബാഷ എന്നീ ചിത്രങ്ങൾ ആണ് അന്നേദിവസം റീ റിലീസിനൊരുങ്ങുന്നത്.  
 
30 വർഷത്തിന് ശേഷം രജനികാന്ത് നായകനായ ബാഷയാണ് തുടരുമിന് ഒപ്പമെത്തുന്ന ഒരു ചിത്രം. 4K ഡോൾബി അറ്റ്മോസിന്റെ സഹായത്തോടെ പുത്തൻ സാങ്കേതിക മികവോടെയാണ് ചിത്രം റീ റിലീസ് ചെയ്യുന്നത്. 1995 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്‍തത്. നഗ്മയും പ്രധാന കഥാപാത്രമായ ചിത്രത്തില്‍ രഘുവരൻ, ജനഗരാജു, ദേവൻ, ശശികുമാര്‍, വിജയകുമാര്‍, ആനന്ദ്‍രാജ്, ചരണ്‍ രാജ്, കിട്ടി, സത്യപ്രിയ, യുവറാണി, അല്‍ഫോണ്‍സ, ഹേമലത, ദളപതി ദിനേശ് തുടങ്ങി വമ്പൻ താരനിര ഒന്നിച്ചിരുന്നു.
 
മറ്റൊരു ചിത്രം ആക്ഷൻ ഹീറോ ജയൻ നായകനായ, 46 വർഷങ്ങൾക്ക് ശേഷം വീണ്ടും റീ റിലീസ് ചെയ്യുന്ന ശരപഞ്ജരം ആണ്. 1979-ൽ ഹരിഹരന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ജയന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയായിരുന്നു. റീ റിലീസുകൾ തരംഗമാകുന്ന കാലത്ത് മോഹൻലാലിന് മുന്നിൽ ഈ ചിത്രങ്ങൾ വാഴുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ പാട്ടിൽ ചില രം​ഗങ്ങളിൽ മമ്മൂട്ടിക്ക് കൈ ചലിപ്പിക്കുന്നതിലൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു: ഔസേപ്പച്ചൻ