Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കോലിൽ തുണി ചുറ്റിയ പോലുണ്ടല്ലോ?'; ബോഡി ഷെയിമിങ് നേരിട്ടുവെന്ന് മാളവിക മോഹനൻ

താൻ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക

Malavika Mohanan

നിഹാരിക കെ.എസ്

, തിങ്കള്‍, 21 ഏപ്രില്‍ 2025 (10:40 IST)
ഒട്ടേറെ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്ന നായികയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന മാളവികയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. മോഹൻലാൽ ചിത്രം ഹൃദയപൂർവം ആണ് മാളവികയുടേതായി ഒരുങ്ങുന്ന മലയാള ചിത്രം. ഇപ്പോഴിതാ താൻ ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മാളവിക. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ പ്രതികരണം.
 
തന്റെ ആദ്യ സിനിമയായ പട്ടം പോലെ ചെയ്യുന്ന സമയത്ത് തനിക്ക് ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നുവെന്നാണ് മാളവിക തുറന്നുപറഞ്ഞത്. 2013 ലാണ് പട്ടം പോലെ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ ചിത്രം പുറത്തു വന്നതിന് പിന്നാലെ തന്റെ മെലിഞ്ഞ ശരീര പ്രകൃതത്തെ അവഹേളിക്കുന്ന തരത്തിലുള്ള ട്രോളുകൾ ഒരുപാട് വന്നു എന്നും അതെല്ലാം തന്നെ തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നുവെന്നും മാളവിക പറയുന്നു. 
 
'ഞാൻ എന്റെ ആദ്യ സിനിമ പട്ടം പോലെ ചെയ്യുന്ന സമയത്ത് എനിക്ക് 21 വയസായിരുന്നു പ്രായം. ആ സമയത്ത് എന്റേത് ഒരു മെലിഞ്ഞ ശരീര പ്രകൃതം ആയിരുന്നതിനാൽ, അതിന്റെ പേരിൽ എനിക്ക് ഒരുപാട് ട്രോൾ നേരിടേണ്ടി വന്നിരുന്നു. നല്ല മെലിഞ്ഞ ശരീരമായിരുന്നു എനിക്ക് ആ സമയത്ത്. ഇരുപതുകളുടെ പകുതി എത്തിയപ്പോഴാണ് എന്റെ ശരീരം പിന്നീട് മാറി തുടങ്ങിയത്.
 
പക്ഷേ ഏറ്റവും മോശമായ രീതിയിൽ ആണ് എനിക്ക് എതിരെ അന്ന് ട്രോളുകൾ വന്നത്. ആ സമയത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാം, ട്വിറ്റർ തുടങ്ങിയവ വളരെ വിരളമായിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമായും ഫെയ്സ്ബുക്കിലാണ് എനിക്ക് അത്തരം ട്രോളുകൾ വന്നത്. എല്ലിൽ തൊലി ചുറ്റിയ പോലെയുണ്ട് തുടങ്ങിയ കമന്റുകളൊക്കെ എനിക്ക് വന്നിരുന്നു. ട്രോൾ ചെയ്യപ്പെട്ടതിൽ ഇതൊക്കെയാണ് അത്യാവശ്യം പറയാൻ പറ്റുന്ന കമന്റുകൾ. ഒരുപാട് തരംതാഴ്ത്തുന്ന തരത്തിലുള്ള കമന്റുകളാണ് എനിക്ക് വന്നത്. 
 
ആ സമയത്ത് അത് എന്നെ വല്ലാതെ ബാധിച്ചിരുന്നു. നമ്മൾ ഒരാളുടെ ശരീരത്തെക്കുറിച്ച് നാണം കെടുത്തി സംസാരിക്കുമ്പോൾ അയാളുടെ ശരീരം മോശമാണെന്ന് അയാൾക്ക് തന്നെ തോന്നാൻ തുടങ്ങും. അതൊരിക്കലും ഒരു നല്ല കാര്യമല്ല. നിങ്ങൾ അവരെ ബുള്ളി ചെയ്യുകയാണ്. പക്ഷേ ഇപ്പോൾ അതെന്നെ ബാധിക്കാറില്ല. പക്ഷേ ആ സ്റ്റേജിലേക്ക് എത്താൻ നമുക്കൊരു സമയം എടുക്കും', മാളവിക പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jeethu Joseph: വീണ്ടുമൊരു ത്രില്ലർ ചിത്രം; ദൃശ്യം 3യ്ക്കും മിറാഷിനും പിന്നാലെ പുത്തൻ ചിത്രം പ്രഖ്യാപിച്ച് ജീത്തു ജോസഫ്