മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് പ്രദര്‍ശനത്തിനെത്തിയ ഇന്ദ്രന്‍സ് ചിത്രമാണ് ഉടല്‍. കനത്തമഴയിലും തിയേറ്ററുകള്‍ നിറയുകയാണെന്ന് നിര്‍മാതാക്കള്‍ പറയുന്നു. മികച്ച പ്രതികരണങ്ങള്‍ക്ക് നടി ദുര്‍ഗ കൃഷ്ണ നന്ദി പറഞ്ഞു.
കഴിഞ്ഞദിവസം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ദുര്‍ഗയും ചേര്‍ന്ന വിജയം ആഘോഷമാക്കി.
രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്യുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്നു.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു