Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂര്‍ണ പരാജയം 'ബാന്ദ്ര' മാത്രം, 'ആറാട്ടും' 'ക്രിസ്റ്റഫറും' റിലീസിനു മുന്‍പേ വലിയ ബിസിനസ് നടന്നു: ഉദയകൃഷ്ണ

'പുലിമുരുകനു' ശേഷം വലിയ വിജയചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന ചോദ്യത്തിനു 'ആറാട്ട്' 'ക്രിസ്റ്റഫര്‍' എന്നീ ചിത്രങ്ങള്‍ നഷ്ടചിത്രങ്ങള്‍ അല്ലെന്നാണ് ഉദയകൃഷ്ണ മറുപടി നല്‍കിയത്

Udayakrishna about Arattu and Christopher, Udayakrishna Movies, Arattu and Christopher, ഉദയകൃഷ്ണ, ആറാട്ട്, ക്രിസ്റ്റഫര്‍

രേണുക വേണു

, ചൊവ്വ, 5 ഓഗസ്റ്റ് 2025 (09:27 IST)
Udayakrishna

സിനിമയുടെ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും തിരക്കഥാകൃത്തിന്റെ തലയില്‍ മാത്രം കെട്ടിവയ്ക്കുന്നത് ശരിയല്ലെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. വിജയത്തിന്റെ ക്രെഡിറ്റില്‍ എല്ലാവരും പങ്കുകാരാകുന്നത് പോലെ പരാജയത്തിന്റെ ഉത്തരവാദിത്തത്തിലും എല്ലാവര്‍ക്കും പങ്കുണ്ടെന്ന് ഉദയകൃഷ്ണ പറഞ്ഞു. മനോരമ ഓണ്‍ലൈനിലെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'പുലിമുരുകനു' ശേഷം വലിയ വിജയചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന ചോദ്യത്തിനു 'ആറാട്ട്' 'ക്രിസ്റ്റഫര്‍' എന്നീ ചിത്രങ്ങള്‍ നഷ്ടചിത്രങ്ങള്‍ അല്ലെന്നാണ് ഉദയകൃഷ്ണ മറുപടി നല്‍കിയത്. 'ആറാട്ടും' 'ക്രിസ്റ്റഫറും' പോലുള്ള ചിത്രങ്ങള്‍ക്ക് റിലീസിനു മുന്‍പുതന്നെ വലിയരീതിയിലുള്ള ബിസിനസ് നടന്നിരുന്നു. അവയൊന്നും നഷ്ടചിത്രങ്ങളല്ല. 'ബാന്ദ്ര'മാത്രമാണ് പൂര്‍ണമായും പരാജയപ്പെട്ടതെന്ന് ഉദയകൃഷ്ണ പറഞ്ഞു. 
 
മോഹന്‍ലാല്‍ നായകനായ ആറാട്ട് 2022 ലാണ് തിയറ്ററുകളിലെത്തിയത്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിനു തിയറ്ററുകളില്‍ വലിയ വിജയമാകാന്‍ സാധിച്ചിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി 2023 ല്‍ പുറത്തിറക്കിയ ക്രിസ്റ്റഫറും പരാജയമായിരുന്നു. ബി.ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിന്റെയും സംവിധായകന്‍. പിന്നീടാണ് ദിലീപ് ചിത്രം ബാന്ദ്ര ഒരുക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Adoor Gopalakrishnan Controversy: 'സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസ് നല്‍കണം, അദ്ദേഹം പറഞ്ഞതിൽ എന്താ തെറ്റ്?'; അടൂരിനെ പിന്തുണച്ച് മുകേഷ്