Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നല്ല നാല് സിനിമകള്‍, പുതുവത്സരത്തെ വരവേറ്റ് സെന്തില്‍ കൃഷ്ണ

abraham ozler trailer Not one but four films

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 ജനുവരി 2024 (10:22 IST)
സെന്തില്‍ കൃഷ്ണ 2024നെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്. തന്റെ വരാനിരിക്കുന്ന നാല് സിനിമകളെ കുറിച്ചാണ് ഈ വര്‍ഷം ആദ്യം അദ്ദേഹത്തിന് പറയാനുള്ളത്. 
 
അബ്രഹാം ഓസ്ലര്‍
 
'അഞ്ചാം പാതിരാ'യ്ക്ക് ശേഷം ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള സിനിമയുമായാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ വരവ്. ജയറാമിന്റെ അബ്രഹാം ഓസ്ലര്‍ റിലീസിന് ഒരുങ്ങുകയാണ്. ജനുവരി 11ന് ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തില്‍ സെന്തില്‍ കൃഷ്ണയും അഭിനയിക്കുന്നുണ്ട്.
 
ഗര്‍ര്‍ര്‍
 
നടന്‍ കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ഗര്‍ര്‍ര്‍'. മൃഗങ്ങളെ സൂക്ഷിക്കുക എന്ന ടാഗ്ലൈനൊടെയുളള എത്തുന്ന സിനിമയും ഈ വര്‍ഷം ആദ്യം പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ഇടി,മഴ,കാറ്റ്
 
ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, സാബുമോന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഇടി,മഴ,കാറ്റ്.എസ് രംഗന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അമലും സംവിധായകനും ചേര്‍ന്നാണ്.അഞ്ചക്കളളകോക്കാന്‍ എന്നൊരു ചിത്രം കൂടി സെന്തില്‍ കൃഷ്ണയുടേതായി വരുന്നുണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാണിയെ വിവാഹം കഴിക്കുന്നത് ഗ്ലാഡിസുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷം; നടന്‍ ബാബുരാജിന്റെ ജീവിതം