Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിയ പറയുന്നത് കള്ളം? അവര്‍ സുശാന്തിന്‍റെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ? - രാജ്യം ഞെട്ടിയ കേസ് വഴിത്തിരിവില്‍ !

റിയ പറയുന്നത് കള്ളം? അവര്‍ സുശാന്തിന്‍റെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ? - രാജ്യം ഞെട്ടിയ കേസ് വഴിത്തിരിവില്‍ !

സുബിന്‍ ജോഷി

മുംബൈ , ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (19:54 IST)
ജൂണ്‍ 14നാണ് നടന്‍ സുശാന്ത് സിംഗ് രാജ്‌പുതിനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. താന്‍ ജൂണ്‍ എട്ടിനുതന്നെ ആ വീട്ടില്‍ നിന്ന് പോന്നിരുന്നു എന്നാണ് സുശാന്തിന്‍റെ കാമുകി റിയ ചക്രബര്‍ത്തി ഇത്രനാളും പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ഇതൊരു കളവാണോ?
 
റിയ ജൂണ്‍ 12ന് സുശാന്തിന്‍റെ വസതിയില്‍ ഉണ്ടായിരുന്നു എന്നതിന്‍റെ സൂചനകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരികയാണ്. ഒരു മാംഗോ കേക്ക് കൈയ്യില്‍ പിടിച്ച് റിയ നില്‍ക്കുന്ന ഫോട്ടോ ജൂണ്‍ 12നാണ് റിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയില്‍ സുശാന്ത് ഇല്ല. എന്നാല്‍ ഫോട്ടോ എടുത്തത് സുശാന്തിന്‍റെ വസതിയില്‍ വച്ചാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നത്.
 
ജൂണ്‍ എട്ടിനുതന്നെ സുശാന്തിന്‍റെ വസതിയില്‍ നിന്ന് മടങ്ങിയ റിയ എങ്ങനെയാണ് ജൂണ്‍ 12ന് അവിടെവച്ച് ഒരു ഫോട്ടോയെടുക്കുക എന്നതാണ് ഉയരുന്ന ചോദ്യം. ശ്രദ്ധിക്കുക, റിയയെ തുടര്‍ച്ചയായ അഞ്ചാം ദിവസവും സി ബി ഐ ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്‌തിരിക്കുകയാണ്. സുശാന്ത് കേസില്‍ റിയ നിരപരാധിയോ കുറ്റവാളിയോ? സത്യം ഉടന്‍ തെളിയുമെന്ന് പ്രതീക്ഷിക്കാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"മുട്ടുമടക്കില്ല": വിവാദ കാർട്ടൂണുകൾ പുനപ്രസിദ്ധീകരിച്ച് ഷാർലി എബ്‌ദോ