Webdunia - Bharat's app for daily news and videos

Install App

ഒടിടി മുതല്‍ തിയറ്റര്‍ വരെ; മമ്മൂട്ടിയുടെ വരാനിരിക്കുന്ന സിനിമകള്‍

ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്കയുടെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2023 (12:22 IST)
ഒരുപിടി നല്ല സിനിമകളാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം റിലീസ് ചെയ്യാനുള്ളത്. മിക്ക സിനിമകളും പരീക്ഷണ ചിത്രങ്ങളാണ് എന്നതാണ് കൗതുകം. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് ഓഗസ്റ്റ് 17 വ്യാഴാഴ്ച ആരംഭിച്ചു. ഈ വര്‍ഷം തന്നെ ഭ്രമയുഗം തിയറ്ററുകളിലെത്താന്‍ സാധ്യതയുണ്ട്. ഹൊറര്‍ ഴോണറിലാണ് ചിത്രം ഒരുക്കുന്നത്. 
 
മമ്മൂട്ടി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതലിന്റെ ഷൂട്ടിങ് നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. സെപ്റ്റംബറില്‍ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം. ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ആയിരിക്കും കാതലിന്റെ റിലീസ് എന്നാണ് വിവരം. മമ്മൂട്ടിയും ജിയോ ബേബിയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് കാതല്‍. 
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് ആണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന മറ്റൊരു ചിത്രം. നടന്‍ റോണി ഡേവിഡ് ആണ് ചിത്രത്തിന്റെ സംഭാഷണവും തിരക്കഥയും. ക്രൈം ത്രില്ലറാണ് ചിത്രം. ഈ വര്‍ഷം തന്നെ കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളിലെത്തും. 
 
ഡീനോ ഡെന്നീസ് സംവിധാനം ചെയ്ത ബസൂക്കയുടെ ചിത്രീകരണവും പൂര്‍ത്തിയായിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഗ്യാങ്സ്റ്റര്‍ മൂവിയാണെന്നാണ് റിപ്പോര്‍ട്ട്. 
 
മമ്മൂട്ടി അഥിതി വേഷത്തിലെത്തിയ അബ്രഹാം ഓസ്ലറും ഈ വര്‍ഷം തിയറ്ററുകളിലെത്തും. ജയറാം നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പി.വി.അന്‍വര്‍ ഡിഎംകെയിലേക്ക്? നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച 54 കാരന് 30 വര്‍ഷം കഠിന തടവ്

യമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക; 15ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു

ayatollah ali khamenei: കൈയ്യിൽ റൈഫിളുമായി അലി ഖമൈനി, ഇസ്രായേൽ അധികകാലം നിലനിൽക്കില്ലെന്ന് പ്രഖ്യാപനം

ഇത്തവണത്തെ കാലവര്‍ഷത്തില്‍ മഴ കുറവ്; കുറഞ്ഞത് 13 ശതമാനം മഴ

അടുത്ത ലേഖനം
Show comments