Publish Date: Thu, 17 Aug 2023 (11:27 IST)
Updated Date: Thu, 17 Aug 2023 (11:32 IST)
ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ മഞ്ജിമ എത്തിയപ്പോള്‍ ആദ്യം മനസ്സില്‍ പറഞ്ഞത് ഇത് ഒരിക്കലും എളുപ്പമല്ല എന്നാണ്. എന്നാല്‍ ഒരു കാര്യം കൂടി നടി മനസ്സില്‍ ഉറപ്പിച്ചു അസാധ്യമായതായി ഒന്നുമില്ല മുന്നോട്ടു പോകുമെന്ന്. താരം തന്റെ വര്‍ക്കൗട്ട് വീഡിയോയ്ക്ക് താഴെ എഴുതിയ വാചകങ്ങള്‍ ആണിത്.
ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്ന മഞ്ജിമയുടെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഒരു നടന്‍ തടി വെച്ചാല്‍ ചോദിക്കാത്ത ചോദ്യങ്ങളാണ് സമൂഹം ഒരു നടിയോട് ചോദിക്കുന്നതെന്നും ഇനി അഥവാ മെലിഞ്ഞാലും അവരുടെ ഭാഗത്തുനിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. അപ്പോള്‍ എന്തെങ്കിലും അസുഖമുണ്ടോ എന്നായിരിക്കും ഇവരുടെ ചോദ്യം എന്നും മഞ്ജിമ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.