Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷണങ്ങള്‍ക്ക് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍

Upcoming projects of Mammootty in 2023
, ശനി, 8 ഏപ്രില്‍ 2023 (16:59 IST)
ഈ വര്‍ഷം ഒരുപിടി പരീക്ഷണ സിനിമകളുടെ ഭാഗമാകാന്‍ തയ്യാറെടുക്കുകയാണ് മമ്മൂട്ടി. യുവ സംവിധായകര്‍ക്ക് അടക്കം മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്. തെലുങ്ക് ചിത്രം ഏജന്റ് ആണ് മമ്മൂട്ടിയുടേതായി ഉടന്‍ റിലീസ് ചെയ്യുക. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലാണ് മമ്മൂട്ടി എത്തുക. 
 
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തും. ജ്യോതികയാണ് മമ്മൂട്ടിയുടെ നായിക. കുടുംബപശ്ചാത്തലമാണ് ചിത്രത്തിന്റേത്. 
 
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ കണ്ണൂര്‍ സ്‌ക്വാഡിന്റെ ചിത്രീകരണം പൂര്‍ത്തിയായി. റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. ഡീന്‍ ഡെന്നീസ് സംവിധാനം ചെയ്യുന്ന ഗെയിം ത്രില്ലറിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. ഈ മാസം പകുതിയോടെ മമ്മൂട്ടി ജോയിന്‍ ചെയ്യും. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലും ഭൂതകാലം ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലും മമ്മൂട്ടി നായകനായി എത്തും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് ഗോപിക പുറത്തേക്ക് !