Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനോജിനെ വിവാഹം കഴിച്ചത് ഞാന്‍ വാശിപിടിച്ച്, വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു; വിവാഹത്തിനു ശേഷമുള്ള ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമേ ഉള്ളൂവെന്നും താരം

മനോജിനെ വിവാഹം കഴിച്ചത് ഞാന്‍ വാശിപിടിച്ച്, വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു; വിവാഹത്തിനു ശേഷമുള്ള ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമേ ഉള്ളൂവെന്നും താരം
, വ്യാഴം, 17 മാര്‍ച്ച് 2022 (08:49 IST)
മലയാളത്തില്‍ വളരെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മികച്ച നായകനടിയായി അറിയപ്പെട്ടിരുന്ന താരമാണ് ഉര്‍വശി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തും ഉര്‍വശി വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. നടന്‍ മനോജ് കെ.ജയനായിരുന്നു ഉര്‍വശിയുടെ ആദ്യ ജീവിതപങ്കാളി. പിന്നീട് ഈ ബന്ധം നിയമപരമായി പിരിഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് അന്ന് മനോജിനെ വിവാഹം കഴിച്ചതെന്നും മകളുടെ കാര്യം ആലോചിക്കുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ തനിക്ക് വിഷമമെന്നുമാണ് ഉര്‍വശി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 
 
'വിവാഹത്തിനു ശേഷമുള്ള എന്റെ ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമേ കൂടുതല്‍ എനിക്ക് പറയാനുള്ളൂ. അത് അങ്ങനെ പറയുന്നതില്‍ എനിക്ക് താല്‍പര്യമില്ല. പക്ഷേ, എന്റെ കുഞ്ഞിനെ കുറിച്ച് ഓര്‍ത്ത് മാത്രമേ ഇപ്പോ ഒരു വേദനയുള്ളൂ. ഈ പ്രശ്‌നങ്ങള്‍ എന്റെ കയ്യില്‍ ആയിരുന്നില്ല. ആദ്യ വിവാഹബന്ധത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത രീതിയിലേക്ക് പോയി. ഞാന്‍ ഒരുപാട് ശ്രമിച്ചിരുന്നു,' ഉര്‍വശി പറഞ്ഞു.  
 
വിവാഹമോചനത്തിനു ശേഷം തന്റെ വീട്ടുകാര്‍ പോലും മനോജ് കെ.ജയനെ സപ്പോര്‍ട്ട് ചെയ്തത് വലിയ വേദനയുണ്ടാക്കിയോ എന്ന ചോദ്യത്തോടും ഉര്‍വശി പ്രതികരിച്ചു. വീട്ടുകാര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന് ഉര്‍വശി പറഞ്ഞു. 'അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. അവരുടെയൊന്നും ഇഷ്ടത്തിന് വില കല്‍പ്പിക്കാതെയാണ് ഞാന്‍ ജീവിതം തിരഞ്ഞെടുത്തത്. അതാണ് ഏറ്റവും വലിയ പ്രശ്‌നം. അവരാരും ആ വിവാഹബന്ധത്തെ സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഒരിക്കലും ഇത് ചെയ്യരുത് എന്ന് പറഞ്ഞവരാണ് എല്ലാ ബന്ധുക്കളും. അവരെ അറിയിക്കാതെ കൊണ്ടുപോകാനാണ് ഞാന്‍ ആലോചിച്ചിരുന്നത്. പ്രശ്‌നങ്ങളെല്ലാം ശരിയാകുമെന്ന ധാരണയായിരുന്നു പിന്നെ അവര്‍ക്കൊക്കെ,' ഉര്‍വശി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിയന്‍ ട്രോളുകള്‍ സ്റ്റിക്കറാക്കി സേവ് ചെയ്തുവെച്ചിട്ടുണ്ട്; മഞ്ജു വാര്യര്‍ പറയുന്നു