Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയറാമിനൊപ്പമുള്ള ആ ബാത്ത്‌റൂം സീന്‍ ചെയ്യാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല: ഉര്‍വശി

ജയറാമിനൊപ്പമുള്ള ആ ബാത്ത്‌റൂം സീന്‍ ചെയ്യാന്‍ ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല: ഉര്‍വശി
, ബുധന്‍, 5 ജനുവരി 2022 (12:59 IST)
മലയാളത്തിലെ ഹിറ്റ് ജോഡികളാണ് ജയറാമും ഉര്‍വശിയും. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം തിയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ജയറാമും ഉര്‍വശിയും ഒന്നിച്ചുള്ള റൊമാന്റിക് രംഗങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. അങ്ങനെയൊരു സീനാണ് ഭരതന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ മാളൂട്ടി എന്ന സിനിമയിലുള്ളത്. 
 
ജയറാമും ഉര്‍വശിയും ഭാര്യാഭര്‍ത്താക്കന്‍മാരായാണ് മാളൂട്ടിയില്‍ അഭിനയിക്കുന്നത്. ഉര്‍വശി കുളിക്കുന്നതിനിടെ ജയറാം ബാത്ത്‌റൂമില്‍ കയറിവരുന്നതും ഇരുവരും ഒന്നിച്ചുള്ള ഇന്റിമേറ്റ് രംഗങ്ങളും മാളൂട്ടിയില്‍ ഉണ്ട്. ജയറാമിനൊപ്പമുള്ള ഈ സീന്‍ ചെയ്യാന്‍ തനിക്ക് വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു എന്നാണ് ഉര്‍വശി പറയുന്നത്. 
 
'പൊതുവെ റൊമാന്റിക് രംഗങ്ങള്‍ അഭിനയിക്കാന്‍ എനിക്ക് വലിയ താല്‍പര്യമില്ല. ആ സീനൊക്കെ ചെയ്യുമ്പോള്‍ ഞാന്‍ ജയറാമിനെ നഖം കൊണ്ട് പിച്ചും. വേഗം എടുത്ത് തീര്‍ക്ക് എന്ന മട്ടില്‍. ഈ സീന്‍ ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഡയറക്ടറോട് പറയണം എന്നെ ഉപദ്രവിക്കുകയല്ല വേണ്ടത് എന്നൊക്കെ ജയറാം പറയും. മാത്രമല്ല ആ സമയത്ത് ജയറാം-പാര്‍വതി പ്രണയം വലിയ ചര്‍ച്ചയായി നില്‍ക്കുകയാണ്. പാര്‍വതിയുടെ അമ്മയ്ക്ക് ചില എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. ചുറ്റിലും ദൂതന്‍മാരുണ്ട്. ഭരതന്‍ സാര്‍ ആയിരുന്നതുകൊണ്ട് ഇത്തരം സീനുകള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ പറയാനും പറ്റില്ലല്ലോ,' ഉര്‍വശി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിക്കിനിയില്‍ ഹോട്ടായി മലയാളത്തിന്റെ പ്രിയനടി; ഇന്നലെ ജന്മദിനം ആഘോഷിച്ച ഈ താരത്തെ മനസിലായോ?