Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് ഉര്‍വശി ആരാധകന്റെ മുഖത്തടിച്ചു; സത്യാവസ്ഥ അറിയുന്നത് പിന്നീട്, കുറ്റബോധം കൊണ്ട് വിഷമിച്ച് നടി

Urvashi
, ചൊവ്വ, 25 ജനുവരി 2022 (12:54 IST)
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച നടിയാണ് ഉര്‍വശി. സൂപ്പര്‍താരങ്ങളുടെ തണലില്‍ ഒതുങ്ങി നില്‍ക്കാതെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളത്തിലെ മികച്ച നടി എന്ന നിലയില്‍ ഉര്‍വശി എല്ലാക്കാലത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്നെ പല വിവാദങ്ങളിലും പെട്ട അഭിനേത്രി കൂടിയാണ് ഉര്‍വശി. തന്റെ സിനിമ കരിയറില്‍ വലിയ വിഷമവും കുറ്റബോധവും തോന്നിയ ഒരു സംഭവം ഉര്‍വശി പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. തന്നെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ആരാധകന്റെ മുഖത്ത് അടിച്ചതാണ് ആ സംഭവം. 
 
'ഐ.വി.ശശിയുടെ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ഷൂട്ടിങ് നടക്കുന്ന വീട്ടിലെ ഒരു ചെറിയ മുറിയിലാണ് ഞാനും സീമയും ഇരിക്കുന്നത്. ആ മുറിയില്‍ മാത്രമാണ് അല്‍പ്പമെങ്കിലും കാറ്റ് കിട്ടുന്നത്. ചെറിയൊരു ജനാലയുണ്ട് അവിടെ. പുറത്തൊക്കെ ഭയങ്കര തിരക്കാണ്. അതിനിടയിലാണ് ഒരാള്‍ ജനാലയുടെ അടുത്ത് നിന്ന് കൈകൊണ്ട് എന്തൊക്കെയോ ആക്ഷന്‍ കാണിക്കുന്നു. ഇയാള്‍ എന്താണ് ഈ കാണിക്കുന്നതെന്ന് ഞാന്‍ സീമയോട് ചോദിച്ചു. ജനാലയുടെ അടുത്ത് നിന്ന് ആക്ഷന്‍ കാണിക്കുന്ന അയാളെ നോക്കി ഞാന്‍ 'എന്തുവാ കാണിക്കുന്നേ' എന്ന് ചോദിച്ചു. അയാള്‍ പിന്നെയും അത് തന്നെ ചെയ്യുന്നു. എന്തോ മോശം കാര്യമാണ് കാണിക്കുന്നതെന്ന് എനിക്ക് തോന്നി. അപ്പോള്‍ തന്നെ ഒരു ടച്ച്അപ്പിനെ വിട്ട് അയാളെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞു. ഒരെണ്ണം കൊടുത്തു, ഒരടി കൊടുത്തു അയാള്‍ക്ക്. പക്ഷേ, പിന്നീടാണ് മനസിലായത് അയാള്‍ ഊമയാണ്. എന്റെ ആദ്യ സിനിമ തൊട്ടുള്ള ചിത്രങ്ങള്‍ ഒട്ടിച്ച ഒരു ആല്‍ബവും അയാളുടെ കൈയിലുണ്ട്. എന്നോട് എന്തോ പറയാന്‍ ശ്രമിക്കുകയായിരുന്നു. എനിക്കാകെ എന്താ പോലെയായി. കുറ്റബോധം തോന്നിയിട്ടും കാര്യമില്ലല്ലോ. ആകെ വിഷമിച്ചു പോയി,' ഉര്‍വശി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാജലിനെ സ്‌നേഹിക്കാന്‍ കുടപിടിച്ച് പിറകെ നടക്കുന്ന ദുല്‍ഖര്‍,ഹേയ് സിനാമിക വിശേഷങ്ങളുമായി നടന്‍