Webdunia - Bharat's app for daily news and videos

Install App

ഡിവോഴ്‌സിന് ശേഷവും വീട്ടുകാര്‍ക്ക് മനോജ് കെ.ജയനുമായി അടുത്ത ബന്ധം; ഉര്‍വശിക്ക് അത് സഹിച്ചില്ല, അന്ന് കല്‍പ്പനയുമായി പിണങ്ങി !

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2022 (10:31 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ഉര്‍വശിയുടേത്. ഉര്‍വശിയുടെ മൂത്ത സഹോദരി കലാരഞ്ജിനിയും രണ്ടാമത്തെ സഹോദരി കല്‍പ്പനയും മലയാള സിനിമയിലെ സജീവ സാന്നിധ്യങ്ങളായിരുന്നു. മൂവരുടേയും അനിയന്‍ പ്രിന്‍സും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
 
കലാരഞ്ജിനിക്കും കല്‍പ്പനയ്ക്കും പ്രിയപ്പെട്ട അനിയത്തിയായിരുന്നു ഉര്‍വശി. ഇളയ പെണ്‍മകള്‍ ആയിരുന്നതിനാല്‍ അല്‍പ്പം വാശിയും പക്വത കുറവും ഉര്‍വശിക്കുണ്ടായിരുന്നെന്നാണ് കല്‍പ്പന മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്. നടന്‍ മനോജ് കെ.ജയനെയാണ് ഉര്‍വശി ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം പിന്നീട് പിരിഞ്ഞു. ഇരുവരും വേറെ വിവാഹം കഴിച്ചു. ഉര്‍വശിക്കും മനോജിനും കുഞ്ഞാറ്റ എന്ന മകളുണ്ട്. മകള്‍ മനോജ് കെ.ജയനൊപ്പമാണ്.
 
ഉര്‍വശിയും മനോജ് കെ.ജയനും ബന്ധം പിരിഞ്ഞതില്‍ താന്‍ എതിരായിരുന്നെന്ന് കല്‍പ്പന പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ എല്ലാ തീരുമാനങ്ങളിലും ഉര്‍വശിക്കൊപ്പം കല്‍പ്പനയുണ്ടായിരുന്നു. എന്നാല്‍ മനോജ് കെ.ജയനുമായുള്ള ബന്ധം പിരിയാനുള്ള തീരുമാനം ഉര്‍വശി ഒറ്റയ്ക്കാണ് എടുത്തത്. ഇതില്‍ കല്‍പ്പനയ്ക്ക് തന്നോട് ചെറിയ വിഷമവും പിണക്കവും ഉണ്ടായിരുന്നെന്നാണ് ഉര്‍വശി പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുള്ളത്.
 
ഉര്‍വശിയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം മനോജ് കെ.ജയനുമായി ഉര്‍വശിയുടെ കുടുംബം അടുത്തബന്ധം പുലര്‍ത്തിയിരുന്നു. തങ്ങള്‍ക്ക് മനോജ് കെ.ജയന്‍ ഇപ്പോഴും സ്വന്തം സഹോദരനെ പോലെയാണെന്ന് കല്‍പ്പന പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഉര്‍വശിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. വീട്ടുകാര്‍ തന്നെ ഒറ്റപ്പെടുത്തിയെന്ന പരിഭവമായിരുന്നു അപ്പോഴെല്ലാം ഉര്‍വശിക്ക്. എന്തുകൊണ്ടാണ് ഉര്‍വശിയെ അങ്ങനെ ഒറ്റപ്പെടുത്തി മനോജ് കെ.ജയനുമായുള്ള സൗഹൃദം തുടര്‍ന്നത് എന്ന ചോദ്യത്തിനു കല്‍പ്പന ഒരു അഭിമുഖത്തില്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നു.
 
ഉര്‍വശിയുടേയും മനോജ് കെ.ജയന്റേയും മകള്‍ കുഞ്ഞാറ്റ തങ്ങള്‍ക്കെല്ലാം വളരെ പ്രിയപ്പെട്ട കുഞ്ഞാണ്. കുഞ്ഞാറ്റ ഇപ്പോള്‍ മനോജിനൊപ്പമാണ്. കുഞ്ഞാറ്റയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ല. കുഞ്ഞാറ്റയെ കാണാനും സംസാരിക്കാനും മനോജിന്റെ അടുത്ത് പോകണം. അതുകൊണ്ട് കൂടിയാണ് വിവാഹമോചന ശേഷവും ആ ബന്ധം തുടര്‍ന്നതെന്നായിരുന്നു കല്‍പ്പനയുടെ നിലപാട്. മനോജ് കെ.ജയനുമായുള്ള ബന്ധം പിരിഞ്ഞതിന്റെ പേരില്‍ ഉര്‍വശിയും കല്‍പ്പനയും ഏറെ നാള്‍ ചെറിയ പിണക്കത്തിലും പരിഭവത്തിലുമായിരുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ വാർഡ് വിഭജനം : പരാതികൾ ഡിസംബർ നാല് വരെ സമർപ്പിക്കാം

പതിനാറുകാരിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റിന് 44 വർഷം കഠിനതടവ്

അതിശക്തമായ മഴയ്ക്ക് സാധ്യത, സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം, 4 ജില്ലകളിൽ റെഡ് അലർട്ട്

ഫണ്ട് തിരിമറി നടത്തിയ ട്രൈബൽ ഓഫീസർക്ക് 16 വർഷം തടവ് ശിക്ഷ

KSEB: കെ.എസ്.ഇ.ബി യുടെ 7 സേവനങ്ങൾ ഇനി ഓൺലൈനിലൂടെ മാത്രം

അടുത്ത ലേഖനം
Show comments