Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉര്‍വശിയെ ഏറെ തളര്‍ത്തിയത് സഹോദരന്റെ ആത്മഹത്യ; ലയനത്തില്‍ സില്‍ക് സ്മിതയുടെ നടന്‍, ജീവിതം അവസാനിപ്പിക്കാന്‍ കാരണം പ്രേമനൈരാശ്യവും ലഹരി ഉപയോഗവും?

ഉര്‍വശിയെ ഏറെ തളര്‍ത്തിയത് സഹോദരന്റെ ആത്മഹത്യ; ലയനത്തില്‍ സില്‍ക് സ്മിതയുടെ നടന്‍, ജീവിതം അവസാനിപ്പിക്കാന്‍ കാരണം പ്രേമനൈരാശ്യവും ലഹരി ഉപയോഗവും?
, ബുധന്‍, 2 ഫെബ്രുവരി 2022 (15:52 IST)
മലയാള സിനിമയിലെ കരുത്തുറ്റ മൂന്ന് നടിമാരാണ് കല്‍പ്പന, ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍. മൂവരും സഹോദരിമാരാണ്. ഇവരുടെ കുടുംബത്തില്‍ നിന്ന് ഒരു അഭിനേതാവ് കൂടി മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മൂവരുടേയും ഇളയ സഹോദരന്‍ നന്ദുവാണ് അത്. 
 
നന്ദു മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. സില്‍ക് സ്മിത നായികയായ ലയനം എന്ന ബി ഗ്രേഡ് ചിത്രത്തില്‍ നായകനായി അഭിനയിച്ചത് നന്ദുവാണ്. മലയാള സിനിമയില്‍ ഏറെ ഭാവിയുണ്ടെന്ന് കരുതിയ നന്ദു അകാലത്തില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. 17-ാം വയസ്സില്‍ നന്ദു ആത്മഹത്യ ചെയ്തു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, യഥാര്‍ഥ കാരണം എന്താണെന്ന് തങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്നാണ് നന്ദുവിന്റെ സഹോദരി ഉര്‍വശി പറയുന്നത്. 
 
വീട്ടില്‍ ഏറ്റവും കൂടുതല്‍ വാത്സല്യം നന്ദുവിനോട് ആയിരുന്നു. അവന് എന്തും തുറന്നുപറയാന്‍ സാധിക്കുമായിരുന്നു. എന്നിട്ടും ആത്മഹത്യ ചെയ്യാന്‍ തോന്നാനുള്ള കാരണം ഞങ്ങളൊന്നും അറിഞ്ഞില്ല. ജീവിതത്തില്‍ തന്നെ മാനസികമായി തളര്‍ത്തിയ ഒരു സംഭവം നന്ദുവിന്റെ മരണമാണെന്നും ഉര്‍വശി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 
 
പ്രിന്‍സ് എന്നാണ് നന്ദുവിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് നന്ദു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. പ്രേമനൈരാശ്യവും ലഹരി ഉപയോഗവുമാണ് നന്ദുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് അക്കാലത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, യഥാര്‍ഥ കാരണം ഇപ്പോഴും ദുരൂഹമാണ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മേപ്പടിയാന്‍' ഉണ്ണിമുകുന്ദന് കോടികളുടെ ലാഭം ഉണ്ടാക്കി, പുതിയ വിവരങ്ങള്‍