Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വരവേല്‍പ്പ്' എന്ന സിനിമ ശ്രീനിവാസന്റെ ജീവിതത്തില്‍ നടന്ന സംഭവം:ജഗദീഷ്

'വരവേല്‍പ്പ്' എന്ന സിനിമ ശ്രീനിവാസന്റെ ജീവിതത്തില്‍ നടന്ന സംഭവം:ജഗദീഷ്

കെ ആര്‍ അനൂപ്

, വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (21:18 IST)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീമിന്റെത്. ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമകള്‍ ചലച്ചിത്രപ്രേമികള്‍ എന്നും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഇപ്പോഴും ഈ കൂട്ടുകെട്ടില്‍ ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. 1989ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും കാണാന്‍ ആളുകളുണ്ട്. സിനിമ ശ്രീനിവാസന്റെ ജീവിതത്തില്‍ നടന്ന സംഭവമാണെന്നാണ് ജഗദീഷ് പറയുന്നു.
 
'വരവേല്‍പ്പ് എന്ന സിനിമ ശ്രീനിവാസന്റെ ജീവിതത്തില്‍ നടന്ന സംഭവമാണ് ശ്രീനിയുടെ അച്ഛനെ ഉണ്ടായ കാര്യമാണ് സിനിമയ്ക്ക് ആധാരം. അദ്ദേഹത്തിന് ഒരു ബസ് ഉണ്ടായിരുന്നു. അതിലെ ഒരു തൊഴിലാളിയുമായുള്ള പ്രശ്‌നത്തില്‍ അവര്‍ ആ ബസ് തല്ലി തകര്‍ത്തു. അതാണ് ശ്രീനി വരവേല്‍പ്പ് എന്ന സിനിമയാക്കിയത്. ഇന്നും ആ സിനിമ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്.
 അന്ന് ശ്രീനിയുടെ ജീവിതത്തില്‍ വളരെയധികം വിഷമമുണ്ടാക്കിയ കാര്യത്തെ കോമഡിയുടെ പശ്ചാത്തലത്തിലാണ് അവതരിപ്പിച്ചത്. അതൊക്കെ അങ്ങനെ ആര്‍ക്കും എഴുതി പഠിപ്പിക്കാന്‍ പറ്റില്ല ശ്രീനിയെ പോലുള്ള എഴുത്തുകാര്‍ക്ക് മാത്രമേ അതൊക്കെ സാധിക്കുകയുള്ളൂ സാധിക്കുകയുള്ളൂ ഒരു ആര്‍ട്ടിസ്റ്റ് ഉണ്ടാകേണ്ട ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ് അത്',- ജഗദീഷ് പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയില്‍ സുന്ദരിയായി ഗൗതമി നായര്‍, പുതിയ ചിത്രങ്ങള്‍ കാണാം