Select Your Language

Notifications

webdunia
webdunia
webdunia
webdunia

Varshangalkku Shesham: പ്രണവിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് സുചിത്ര മോഹന്‍ലാല്‍

Varshangalkku Shesham: പ്രണവിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് സുചിത്ര മോഹന്‍ലാല്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 12 ഏപ്രില്‍ 2024 (11:56 IST)
പ്രണവിനെ മോഹന്‍ലാലുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് സുചിത്ര മോഹന്‍ലാല്‍. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഇറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിച്ചിരുന്നു. സിനിമ കണ്ടിറങ്ങിയ പ്രണവിന്റെ മാതാവ് സുചിത്ര സിനിമ വളരെ ഇഷ്ടപ്പെട്ടുവെന്നും ഒരുപാട് സന്തോഷം തോന്നുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു. പ്രേക്ഷകരുടെ ചോദ്യത്തിന് മോഹന്‍ലാലുമായി പ്രണവിനെ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും എന്നാല്‍ മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ ഉണ്ടെന്നും അത് വീട്ടിലും കാണാറുണ്ടെന്നും സുചിത്ര പറഞ്ഞു. ഈ ചിത്രത്തില്‍ അത് കൂടുതല്‍ തോന്നിയെന്നും ധ്യാനിന്റെ പെര്‍ഫോമന്‍സ് ഗംഭീരമായി ഉണ്ടെന്നും സുചിത്ര പറഞ്ഞു.
 
നിവിന്‍ എല്ലാവരെയും കയ്യിലെടുത്തു. പ്രണവിന്റെയും ധ്യാനിന്റെയും കോമ്പോ നന്നായി വര്‍ക്കായിട്ടുണ്ട്. സിനിമയുടെ അവസാന ഭാഗം ഒക്കെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ഇവരുടെ കോംബോ വളരെകാലം ഓര്‍മിപ്പിക്കപ്പെടുമെന്നും ധ്യാനിനെ കാണാന്‍ ശ്രീനിവാസനെ പോലെ ആണെന്നും സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Jai Ganesh Movie Review: ദുര്‍ബലമായ തിരക്കഥ, പ്രേക്ഷകരെ ഹരം കൊള്ളിക്കാന്‍ മറന്നു പോയ 'സൂപ്പര്‍ ഹീറോ'; തണുപ്പന്‍ പ്രതികരണങ്ങളുമായി ജയ് ഗണേഷ്