Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്രം സിനിമയ്ക്ക് വീണ്ടും ദൗർഭാഗ്യം, വീര ധീര സൂരൻ റിലീസ് മുടങ്ങി

വിക്രം സിനിമയ്ക്ക് വീണ്ടും ദൗർഭാഗ്യം, വീര ധീര സൂരൻ റിലീസ് മുടങ്ങി

അഭിറാം മനോഹർ

, വ്യാഴം, 27 മാര്‍ച്ച് 2025 (14:50 IST)
എമ്പുരാനൊപ്പം റിലീസ് നിശ്ചയിച്ചിരുന്ന വിക്രം ചിത്രമായ വീര ധീര സൂരന്റെ റിലീസ് മുടങ്ങി. സിനിമയുടെ ഒടിടി റിലീസിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഇന്ത്യയിലും വിദേശത്തും സിനിമയുടെ ആദ്യ ഷോ നടന്നില്ല.
 
 ഒടിടിയില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ സിനിമയുടെ നിര്‍മാതാക്കള്‍ ലംഘിച്ചെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബി4യു എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 10:30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു.
 
പ്രശ്‌നപരിഹാരത്തിനായി 7 കോടി രൂപ ബി4യു കമ്പനിക്ക് നല്‍കണമെന്ന് കോടതി ഉത്തരവിട്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിക്രവും സിനിമയുടെ സംവിധായകന്‍ എസ് യു അരുണ്‍കുമാറും തങ്ങളുടെ പ്രതിഫലത്തില്‍ ഒരു വിഹിതം മാറ്റിവെച്ച് നിര്‍മാതാവിനെ സഹായിക്കുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് കേരളത്തിലടക്കം വലിയ രീതിയിലുള്ള പ്രമോഷന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ചിത്ത എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ചിയാന്‍ വിക്രമിനെ നായകനാക്കി എസ് യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ 2 ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ഇതിലെ രണ്ടാം ഭാഗമാണ് ആദ്യം റിലീസ് ചെയ്യുന്നത്. പ്രീക്വല്‍ പിന്നീട് റിലീസ് ചെയ്യും. വിക്രമിന് പുറമെ എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ എന്നിവരാണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവരും എമ്പുരാനെ എന്ന് വിളിച്ചപ്പോൾ ഞാൻ വിളിച്ചത് തമ്പുരാനേ എന്ന്; മല്ലിക സുകുമാരൻ