Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഷ്ട്രീയക്കാരനായി സൗബിന്‍, നടന്റെ സഹോദരിയായി മഞ്ജുവും,പൊളിറ്റിക്കല്‍ സറ്റയര്‍ 'വെള്ളരി പട്ടണം' വരുന്നു

രാഷ്ട്രീയക്കാരനായി സൗബിന്‍, നടന്റെ സഹോദരിയായി മഞ്ജുവും,പൊളിറ്റിക്കല്‍ സറ്റയര്‍ 'വെള്ളരി പട്ടണം' വരുന്നു

കെ ആര്‍ അനൂപ്

, ചൊവ്വ, 14 മാര്‍ച്ച് 2023 (09:13 IST)
മഞ്ജുവാര്യരും സൗബിനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളരി പട്ടണം.മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 24ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
മഞ്ജുവും സൗബിനും സഹോദരങ്ങളായി വേഷമിടുന്നു. രാഷ്ട്രീയ പ്രവര്‍ത്തകനായ കെ പി സുരേഷ് സൗബിന്‍ എത്തുമ്പോള്‍ കെ പി സുനന്ദയെ മഞ്ജു അവതരിപ്പിക്കുന്നു.
 
കുടുംബ പശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് വെള്ളരി പട്ടണം.സലിംകുമാര്‍,സുരേഷ്‌കൃഷ്ണ,കൃഷ്ണശങ്കര്‍,ശബരീഷ് വര്‍മ,ഇടവേള ബാബു,അഭിരാമി ഭാര്‍ഗവന്‍,കോട്ടയം രമേശ്,വീണനായര്‍,പ്രമോദ് വെളിയനാട്,ശ്രീകാന്ത് വെട്ടിയാര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് . അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നത്തെ പ്ലാന്‍ എന്താ ? ചോദ്യമായി എത്തുന്നവര്‍ക്ക് രസകരമായ മറുപടിയുമായി മഞ്ജിമ മോഹന്‍