ജീവിതത്തില്‍ സൈക്കോളജിസ്റ്റായ ശ്രീരേഖ വെയില് സിനിമയിലെ അമ്മ വേഷത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. തന്നെക്കാള്‍ പ്രായമുള്ള കഥാപാത്രത്തില്‍ മികച്ച രീതിയില്‍ അവതരിപ്പിച്ച നടിയെ തേടി 2021ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം എത്തിയിരുന്നു.
ശ്രീരേഖ ആലപ്പുഴ സ്വദേശിയാണ്.സന്ദീപ് എന്നാണ് ഭര്‍ത്താവിന്റെ പേര്. ടിക് ടോക് വിഡിയോകളിലൂടെ ശ്രീരേഖയെ പലരും കണ്ടു കാണും. ഇപ്പോഴിതാ 'നിങ്ങള്‍ ചിരിക്കുമ്പോള്‍ ജീവിതം മികച്ചതാകുന്നു'-എന്ന് കുറിച്ച് കൊണ്ട് തന്റെ പുതിയ ചിരി ചിത്രങ്ങള്‍ ശ്രീരേഖ പങ്കുവെച്ചു.