Webdunia - Bharat's app for daily news and videos

Install App

മുന്‍ കാമുകി ഹര്‍ലീന്‍ സേതിയെ വിക്കി കൗശാല്‍ വിവാഹത്തിനു ക്ഷണിച്ചിട്ടില്ല

Webdunia
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (08:56 IST)
വിക്കി കൗശാല്‍-കത്രീന കൈഫ് വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് ബോളിവുഡ് സിനിമാ ലോകത്തെ ചൂടുപിടിപ്പിക്കുന്നത്. ഡിസംബര്‍ ഒന്‍പതിനാണ് ഇരുവരുടേയും വിവാഹം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 120 അതിഥികളെയാണ് താരങ്ങള്‍ വിവാഹ ആഘോഷ പരിപാടികളിലേക്ക് ക്ഷണച്ചിരിക്കുന്നത്. അതില്‍ സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖരാണ് കൂടുതലും. 
 
തന്റെ മുന്‍ കാമുകി ഹര്‍ലീന്‍ സേതിയെ വിവാഹം ക്ഷണിക്കാന്‍ വിക്കി കൗശാല്‍ തയ്യാറായിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. മുന്‍ കാമുകന്‍മാരായ സല്‍മാന്‍ ഖാന്‍, റണ്‍ബീര്‍ കപൂര്‍ എന്നിവരെ കത്രീന കൈഫും ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ലീന് വിക്കി ഇതുവരെ ക്ഷണക്കത്ത് അയച്ചിട്ടില്ലെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുന്‍ കാമുകന്‍മാരേയും കാമുകിമാരേയും വിവാഹ ആഘോഷ ചടങ്ങില്‍ നിന്ന് ഒഴിവാക്കാമെന്ന് വിക്കിയും കത്രീനയും ഒന്നിച്ചാണ് തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിക്കി കൗശാലും ഹര്‍ലീനും ഏകദേശം രണ്ട് വര്‍ഷത്തോളം ഡേറ്റിങ്ങില്‍ ആയിരുന്നു. പിന്നീട് ആ ബന്ധം തകരുകയായിരുന്നു. 
 
ഡിസംബര്‍ ഏഴ് മുതല്‍ 10 വരെയാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹ ആഘോഷ ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ സവായ് മഥോപൂര്‍ ജില്ലയിലെ സിക്‌സ് സെന്‍സസ് ബര്‍വാര ഹോട്ടലിലാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവും: വിവാദ പ്രസ്ഥാവനയുമായി വെള്ളാപ്പള്ളി നടേശന്‍

അടുത്ത ലേഖനം
Show comments