Webdunia - Bharat's app for daily news and videos

Install App

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ലാലേട്ടന്‍റെ ആ സ്നേഹാന്വേഷണം, നന്ദി പറഞ്ഞ് വിധു പ്രതാപ്

ഗേളി ഇമ്മാനുവല്‍
ബുധന്‍, 6 മെയ് 2020 (18:58 IST)
മലയാളികളുടെ പ്രിയ ഗായകൻ വിധു പ്രതാപ് സോഷ്യൽ മീഡിയയിലൂടെ മോഹൻലാലിനെ കുറിച്ച് പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. മോഹൻലാലിൻറെ സ്നേഹത്തിനും കരുതലിനും നന്ദി പറഞ്ഞുകൊണ്ടാണ് വിധു എഴുതിയത്. മോഹൻലാലിനൊപ്പമുള്ള സമീപകാലത്തെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
 
“പലപ്പോഴും ചെറിയ ചില കരുതലുകളാണ് നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നത്, മനസ്സ് നിറയ്ക്കുന്നത്. എന്താണ് ഏറ്റവും വിലപ്പെട്ടതെന്നും ആരാണ് എപ്പോഴും കൂടെ ഉള്ളതെന്നും നമ്മളെ ഓരോരുത്തരേയും ഈ മഹാമാരി ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നു. സുഖമായിരിക്കുന്നോ എന്ന് ചുറ്റുമുള്ളവരെ എല്ലാം വിളിച്ചന്വേഷിക്കാൻ ഉള്ള മനസ്സ് കാണിച്ച പ്രിയപ്പെട്ട ലാലേട്ടന് ഹൃദയം നിറയെ സ്നേഹം…. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് അങ്ങനെ ഒരു സ്നേഹാന്വേഷണം ഇന്ന് എന്നെ തേടി വന്നത്. നന്ദി ലാലേട്ടാ, ആ കരുതലിനും കറയില്ലാത്ത ആ സ്നേഹത്തിനും” - ഇതായിരുന്നു വിധുവിൻറെ വാക്കുകൾ. 
 
ലോക്ക് ഡൗണിനെ  തുടർന്ന് സ്നേഹ വിവരങ്ങൾ  അന്വേഷിച്ച് മണിക്കുട്ടൻ, ബാല, സന്തോഷ് കീഴാറ്റൂർ തുടങ്ങിയ സഹപ്രവർത്തകരെയും മോഹൻലാൽ  ഫോണിൽ വിളിച്ചിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments