Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡേര്‍ട്ടി പിക്ചറിനു ശേഷം താന്‍ പുകവലിക്ക് അടിമപ്പെട്ടുവെന്ന് വിദ്യാബാലന്‍

ഡേര്‍ട്ടി പിക്ചറിനു ശേഷം താന്‍ പുകവലിക്ക് അടിമപ്പെട്ടുവെന്ന് വിദ്യാബാലന്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 27 ഏപ്രില്‍ 2024 (12:23 IST)
ഡേര്‍ട്ടി പിക്ചറിനു ശേഷം താന്‍ പുകവലിക്ക് അടിമപ്പെട്ടുവെന്ന് വിദ്യാബാലന്‍. പുകയുടെ മണം തനിക്ക് ഇഷ്ടമാണെന്നും കോളേജ് കാലത്ത് ബസ്റ്റോപ്പില്‍ പുകവലിക്കുന്നവരുടെ അടുത്ത് പോയിരിക്കാറുണ്ടെന്നും വിദ്യാബാലന്‍ പറയുന്നു. ഒരഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് വിദ്യാബാലന്‍. തന്റെ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലായി മാറുകയും ചെയ്യാറുണ്ട്. വിദ്യയുടേതായി ഏറ്റവും പുതിയതായി ഇറങ്ങിയ സിനിമ ഭൂല്‍ ഭുലയ്യ 3 ആണ്. 
 
പുകവലിക്കാന്‍ താന്‍ പണ്ടേ ആഗ്രഹിച്ച് ഇരുന്നുവെന്നും എന്നാല്‍ ഡേര്‍ട്ടി പിച്ചറിന് ശേഷം പുകവലി ആരംഭിച്ചു എന്നും താരം പറയുന്നു. കഥാപാത്രമായി മാറാന്‍ പുകവലിക്കേണ്ട ആവശ്യമുണ്ടായിരുന്നു. അതിനെ ഫേക്ക് ചെയ്യാന്‍ പറ്റില്ല. ദിവസം രണ്ടുമൂന്നു സിഗരട്ടുകള്‍ താന്‍ വലിക്കുമായിരുന്നു എന്നും വിദ്യാബാലന്‍ അഭിമുഖത്തില്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 ലക്ഷത്തിന്റെ ആഡംബരകാറില്‍ ഇനി യാത്ര, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഈ അവതാരകനെ നിങ്ങള്‍ക്കറിയാമോ ?